
എറണാകുളം : സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പിറവത്തെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.
പിറവത്ത് സിന്ധുമോള്‍ ജേക്കബിനെയാണ് അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഎം അംഗമായ സിന്ധുമോള്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും ആണ്. പിറവം സീറ്റിലേക്ക് ജില്‍സിനെ കേരള കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു.
'പണവും ജാതിയും നോക്കിയാണ് സീറ്റുവിഭജനം, പിറവം സീറ്റ് ജോസ് കെ മാണി വിറ്റു'വെന്നും യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റു കൂടിയായ ജില്‍സ് പെരിയപുറം പറഞ്ഞു.






