
കുവൈത്ത് സിറ്റി: എണ്ണ വില കുതിച്ചുയരുന്നത് എണ്ണ ഉത്പാദന രാജ്യങ്ങള്‍ക്ക് പ്രതീക്ഷയേകുന്നു. കഴിഞ്ഞ വര്‍ഷം ലഭിച്ച ഏറ്റവും ഉയര്‍ന്ന വിലയും കടന്നു ബാരലിനു 68.98 ഡോളറിലെത്തിയിരിക്കുകയാണ്.
കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കോവിഡ് പ്രതിസന്ധിക്കിടയില്‍ സാമ്പത്തികമായി വലിയ നേട്ടവും കൈ വരിക്കാനായി. കോവിഡ് പ്രതിസന്ധിയില്‍ അയവ് വന്ന് വിവിധ രാജ്യങ്ങളിലെ വിപണി സജീവമായിത്തുടങ്ങിയതാണ് വില വര്‍ധനക്ക് കാരണമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍.
2020 ജനുവരിയില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന എണ്ണ വില ബാരലിjനു 63.27 ഡോളര്‍ ആയിരുന്നു. എണ്ണ വില ബാരലിനു 100 ഡോളര്‍ വരെ ഉയരുമെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ പ്രവചനം.
കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ വിവിധ രാജ്യങ്ങള്‍ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നത് എണ്ണവിലയിലും പ്രതിഫലിക്കുന്നു എന്നും സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നുണ്ട്.






