
തിരവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം വെല്ലുവിളിയേറ്റെടുത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഹൈക്കമാന്‍ഡ് സമ്മര്‍ദ്ധം ചെലുത്തിയതോടെയാണ് പുതിയ നീക്കം. ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളി സീറ്റ് മകന് ചാണ്ടി ഉമ്മനാണ് സാധ്യത. പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് അറിയിപ്പ്.
നേമത്ത് അന്തിമതീരുമാനം ആയില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. അദ്ദേഹം മത്സരിക്കാന്‍ സ്മ്മതമാണെന്ന് ഹൈക്കമാന്റിനെ അറിയിച്ചിരിക്കുകയാണ്. 140 മണ്ഡലങ്ങളും കോണ്‍ഗ്രസ് തുല്യ പ്രാധാന്യത്തോടെയാണ് കാണുന്നത്.
നേമത്ത് പ്രമുഖനെ ഇറക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതു മുതല്‍ ഉമ്മന്‍ ചാണ്ടിയുടെ പേരാണ് പരിഗണനയിലുള്ളത്. ഇതു സംബന്ധിച്ച് ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം തേടിയിരുന്നെങ്കിലും പുതുപ്പള്ളിവിട്ട് മറ്റെവിടേയും മത്സരിക്കില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയില്ലെങ്കില്‍ കെ. മുരളീധരനോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ മത്സരിക്കണമെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. കരുത്തനായ നേതാക്കള്‍ മത്സരരംഗത്ത് ഇറങ്ങിയാല്‍ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകളില്‍ യുഡിഎഫിന് തിരിച്ചടി നേരിട്ടിരുന്നു. ജനപിന്തുണയുള്ള സ്ഥാനര്‍ഥിയെ നേമത്ത് രംഗത്തിറക്കി ന്യൂനപക്ഷ വോട്ടുകളെ തിരികെ കൊണ്ടുവരാനാണ് ഹൈക്കമാന്‍ഡിന്റെ നീക്കം.






