ന്യൂഡല്‍ഹി: നേമത്തെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ തന്റെ വിശ്വസ്തര്‍ക്ക് സീറ്റ് ഉറപ്പാക്കാന്‍ സമ്മര്‍ദ്ദതന്ത്രവും പരീക്ഷിച്ച് ഉമ്മന്‍ചാണ്ടി. ഇരിക്കൂര്‍ വിട്ട് വരുന്ന കെ.സി. ജോസഫിനോ തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനോ സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാട് എടുത്ത് ഉമ്മന്‍ചാണ്ടി. ഇന്ന് വൈകിട്ട് കേന്ദ്രസമിതിയോഗം ചേരാനിരിക്കെയാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇന്ന് ഹൈക്കമാന്റ് എടുക്കുമ്പോള്‍ തന്റെ വിശ്വസ്തര്‍ക്ക് സീറ്റ് നല്‍കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. കെ.സി. ജോസഫിന്റെ കാര്യത്തില്‍ ഹൈക്കമാന്റ് സീറ്റ് നിഷേധിച്ചാല്‍ കെ. ബാബുവിനെങ്കിലും സീറ്റ് കൊടുക്കണമെന്നാണ് ആവശ്യം. നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പരിഗണിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകളും നിര്‍ണ്ണായകമാകും.
എട്ടു തവണ ഇരിക്കൂറില്‍ നിന്നും മത്സരിച്ച കെ. സി. ജോസഫ് ഇത്തവണ അവിടെ മത്സരിക്കാനില്ലെന്ന നിലപാട് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മണ്ഡലം മാറി മത്സരിക്കാനുള്ള കെ.സി. ജോസഫിന്റെ താല്‍പ്പര്യം പ്രായം കണക്കിലെടുത്ത് ഹൈക്കമാന്റ് തള്ളിയേക്കും എന്ന് സൂചനയുണ്ട്. യുവനിരയെക്കൂടി പട്ടികയില്‍ പരിഗണിക്കണമെന്നതാണ് രാഹുല്‍ഗാന്ധി അടക്കമുള്ളവരുടെ നിര്‍ദേശം.
കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട കെ. ബാബുവിന് വേണ്ടി എറണാകുളം ജില്ലയിലും ആവശ്യം ഉയരുന്നുണ്ട്. തൃപ്പൂണിത്തുറയില്‍ കെ.ബാബുവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം നടത്തി. തൃപ്പൂണിത്തുറ, പള്ളുരുത്തി, ഇടക്കൊച്ചി, മുളന്തുരുത്തി എന്നിവിടങ്ങളിലാണ് പ്രകടനം നടന്നത്. ഇറക്കുമതി സ്ഥാനാര്‍ഥിയെ ഒന്നടങ്കം ബഹിഷ്കരിക്കുമെന്നാണ് ഭീഷണി.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി. അംഗങ്ങളും ചേര്‍ന്നാണ് പ്രകടനം നടത്തിയത്. ബാബുവിനെ ഒഴിവാക്കി മണ്ഡലത്തില്‍ കോണ്‍ഗ്രസ് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും വൈകിട്ടോടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നതിന് ശേഷമായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം. അഞ്ചുദിവസം നീണ്ടു ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് സ്ക്രീനിങ് കമ്മിറ്റി സാധ്യതാ പട്ടിക ചുരുക്കി ഹൈക്കമാന്റിന് സമര്‍പ്പിച്ചത്.

Comments