
ദുബായ് : യു.എ.ഇ.യിൽ ദിവസങ്ങൾക്കുശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. രോഗികളുടെഎണ്ണം 2000-ത്തിനു താഴെയെത്തി. പുതുതായി 1992 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 3.38 കോടി പരിശോധനകൾ നടത്തിയതായാണ് ഔദ്യോഗിക വിവരം. ഇതുവരെ രാജ്യത്ത് 4,26,397 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് ഏഴ് പേർകൂടി രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒമാനിൽ 1610 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നാലു ദിവസത്തിനിടെ എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 1,46,867 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.






