
തിരുവനന്തപുരം: ശോഭാ സുരേന്ദ്രന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വീണ്ടും സന്നദ്ധത കാട്ടിയതോടെ കഴക്കൂട്ടം സീറ്റിന്റെ കാര്യത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം വെട്ടിലാകുന്നു. ബിജെപി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്ത് വന്ന ബിജെപി എ പ്ലസ് കാറ്റഗറിയില്‍ പെടുത്തിയിരിക്കുന്ന സീറ്റ് ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണോ കേന്ദ്രമന്ത്രി വി മുരളീധരനെ മത്സരിപ്പിക്കണോ എന്നത് ആശങ്കയിലായി.
കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടത് കൊണ്ടാണെന്ന് താന്‍ സമ്മതിച്ചതെന്നാണ് ബിജെപി വനിതാനേതാവ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം. ബിജെപിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്ന ഏറ്റവും കരുത്തനായ നേതാവ് ആവശ്യപ്പെട്ടാല്‍ തിരസ്ക്കരിക്കാന്‍ കഴിയില്ലെന്നും മത്സരിക്കാന്‍ മാനസീകമായി തയ്യാറായെന്നും പറഞ്ഞു. സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മത്സരിക്കാനില്ലെന്ന് ശോഭ നേരത്തേ നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെ ബിജെപി പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.
ശോഭാ സുരേന്ദ്രന് മത്സരിക്കുമെന്ന് ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയെങ്കിലും മണ്ഡലം ഏതെന്നതില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് മത്സരിക്കുമെന്നാണ് നേരത്തേ പുറത്തു വന്ന വിവരം. കഴക്കൂട്ടം ഒഴിച്ചൊരു സീറ്റില്‍ തന്നെ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ശക്തമായ മുന്നറിയിപ്പ് അവര്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി. മുരളീധരനെ മത്സരിപ്പിക്കാന്‍ ബിജെപിയ്ക്ക് പദ്ധതിയുണ്ടായിരുന്നു. ഇത് തുടര്‍ന്നാല്‍ ശോഭയ്ക്ക് തിരിച്ചടിയാകും.
മാറിമാറി ഇടതുവലത് മുന്നണികള്‍ക്ക് ഒപ്പം നിന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ തവണ വി. മുരളീധരന് രണ്ടാം സ്ഥാനത്ത് വന്ന കഴക്കൂട്ടം ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലമാണ്. തിരുവനന്തപുരം കോര്‍പറേഷനിലെ 22 വാര്‍ഡുകള്‍ ചേര്‍ന്നതാണ് കഴക്കൂട്ടം മണ്ഡലം. കഴിഞ്ഞ തവണ കടകംപള്ളി സുരേന്ദ്രന് 7347 വോട്ടിനാണ് വി. മുരളീധരനെ തോല്പിച്ചത്. കോണ്‍ഗ്രസിന്റെ എം.എ വാഹിദ് മൂന്നാമതായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം യു.ഡി.എഫിനെ പിന്തുണച്ചു. എല്‍.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ലീഡ് തിരിച്ചുപിടിച്ചു, യു.ഡി.എഫ് മൂന്നാമതുമായി. എല്ലാ തെരഞ്ഞെടുപ്പിലും കഴക്കൂട്ടത്ത് വോട്ട് നിലനിര്‍ത്താന്‍ ബി.ജെ.പിക്കു കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് തന്നെ ശോഭാ സുരേന്ദ്രന് സ്ഥാനാര്‍ത്ഥിയാകുമെന്നും അവര്‍ക്ക് സീറ്റ് നല്‍കുമെന്നും വ്യക്തമാക്കിയത്. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടെങ്കിലും മൂന്ന് സീറ്റുകള്‍ ഒഴിച്ചിട്ടിരുന്നു. കഴക്കൂട്ടം, കരുനാഗപ്പള്ളി, കൊല്ലം മണ്ഡലങ്ങളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലാത്തത്.
അതേസമയം കഴക്കൂട്ടം ഒഴികെയുള്ള ഒഴിച്ചിട്ട സീറ്റുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടുണ്ടെന്നും പേരുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ശോഭാ സുരേന്ദ്രനും പറയുന്നു. മണ്ഡലത്തില്‍ സ്ഥാനര്‍ഥിത്വം പ്രതീക്ഷിച്ചിരുന്ന കേന്ദ്രമന്ത്രി വി. മുരളീധരന് അടുത്ത കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ കൂടുതല്‍ ഉത്തരവാദിത്വം നല്‍കുമെന്ന ഉറപ്പാണ് ദേശീയ നേതൃത്വം നല്‍കുന്നത്.
ബി.ജെ.പി. സ്ഥാനാര്‍ഥിയായി പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് രംഗത്തെത്തിയതോടെ കഴക്കൂട്ടം ശക്തമായ ത്രികോണ മത്സരത്തിലേക്ക് മാറും. ശബരിമല സമരത്തില്‍ സജീവമായിരുന്ന ശോഭ എത്തുന്നതോടെ മണ്ഡലത്തില്‍ മറ്റ് വിഷയങ്ങളെക്കാള്‍ ശബരിമല ചര്‍ച്ചയാകുമെന്ന് ഉറപ്പായി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശബരിമല വിഷയത്തില്‍ പ്രതിരോധിക്കാന്‍ ശോഭയേക്കാള്‍ മികച്ചൊരു സ്ഥാനാര്‍ഥി വേറെയില്ലെന്ന തിരി
ച്ചറിവാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തി വകവെക്കാതെ ദേശീയ നേതൃത്വം ശോഭയെ സ്ഥാനാര്‍ഥിയാക്കാന്‍ കാരണം. ലോകാരോഗ്യസംഘടനയുടെ ക്ഷയരോഗവുമായി ബന്ധപ്പെട്ട ആഗോളസമിതിയുടെ വൈസ് ചെയര്‍മാനും പ്രഫഷണല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ ഡോ. എസ്.എസ്. ലാല്‍ യു.ഡി.എഫിനായി മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന് എല്‍.ഡി.എഫിനായി വീണ്ടും മല്‍സരിക്കുന്നു.






