
ഹൈദരാബാദ്: കൊവിഡ് 19 കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ സ്കൂളുകള്‍ അടച്ചിടാന്‍ തയ്യാറെടുത്ത് തെലങ്കാന. തെലങ്കാനയില്‍ കഴിഞ്ഞ രണ്ട് ദിനത്തില്‍ കുട്ടികളും അദ്ധ്യപകരും അടക്കം 140 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം.
മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് ബുധനാഴ്ച അറിയിച്ചത്. ബാലനഗറിലെ ഒരു സ്കൂളില്‍ 38 വിദ്യാര്‍ത്ഥികള്‍ക്ക് ചൊവ്വാഴ്ചയും, തിങ്കഴളാഴ്ച മച്ചേരിയല്‍ എന്ന സ്ഥലത്തെ സര്‍ക്കാര്‍ സ്കൂളില്‍ 56 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
അടുത്തിടെയാണ് തെലങ്കാനയില്‍ 6 മുതല്‍ 10വരെയുള്ള ക്ലാസുകള്‍ വീണ്ടും ആരംഭിച്ചത്.






