
ആലപ്പുഴ: പുന്നപ്ര-വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിശജപി സ്ഥാനാര്‍ത്ഥി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സന്ദീപ് വചസ്പതി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്.
കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ ഏറ്റവും വലിയ വഞ്ചനയുടെ പ്രതീകമാണിത്. കമ്യൂണിസ്റ്റ് വഞ്ചനയില്‍ അകപ്പെട്ട് ജീവിതം ഈ രാഷ്ട്രത്തിന് വേണ്ടി ഹോമിക്കേണ്ടി വന്നവരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാനാണ് ഞടങ്ങള് എത്തിയത്. ഇവിടെ ഉയരേണ്ടത് വഞ്ചനയുടെ പ്രതീകമാണെന്നും അദേഹം പ്രതികരിച്ചു.
ഈ നാടിന് വേണ്ടി ബലിദാനികളായ സാധാരണക്കാരാണ് ഇവിടെ അന്തിയുറങ്ങുന്നതെന്നും പുഷ്പാര്‍ച്ചനയ്ക്ക് ശേഷം സന്ദീപ് വചസ്പതി പറഞ്ഞു.






