
ചെന്നൈ : മുഖ്യമന്ത്രിയാകാന്‍ മേശയ്ക്ക് അടിയിലൂടെ ഇഴഞ്ഞുചെന്ന് ശശികലയുടെ കാലില്‍ വീണുവെന്ന ഡിഎംകെയുടെ പരിഹാസത്തിന് ശക്തമായ രീതിയില്‍ മറുപടി പറഞ്ഞ് തമിഴ്നാട് മുഖ്യന്ത്രി എടപ്പാടി പളനിസ്വാമി രംഗത്ത്. മേശയ്ക്കടിയിലൂടെ ഇഴഞ്ഞ് ചെല്ലാന്‍ താന്‍ പല്ലിയോ, പാമ്പോ ആണോയെന്നും, തനിക്ക് കാലുകളില്ലേയെന്നും പളനിസ്വാമി ചോദിച്ചു.
മുഖ്യമന്ത്രിയാകാനുള്ള സ്വപ്നം നടക്കാത്തതിന്റെ നിരാശയാണ് സ്റ്റാലിന്, അമ്മയുടെ മരണത്തോടെ എഐഡിഎംകെ തകരുമെന്നും സര്‍ക്കാര്‍ നിലം പതിക്കുമെന്നും സ്റ്റാലിന് വിചാരിച്ചു. അത് നടക്കാതെ വന്നതിന്റെ അമര്‍ഷമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു കര്ഷകന് മുഖ്യമന്ത്രിയാകുമെന്ന് സ്റ്റാലിന് കരുതിയില്ല. കടലൂരില്‍ തിരഞ്ഞെടുപ്പ് റാലിയ്ല് സംസാരിക്കുകയായിരുന്നു പളനിസ്വാമി.
മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തുന്നതിന് പളനിസാമി ശശികലയുടെ കാലുപിടിക്കുകയാണെന്നും നിലത്തിഴയുകയാണെന്നും ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന് പരിഹസിച്ചിരുന്നു. നേരത്തെ ഡിഎംകെ യുവനേതാവ് ഉദയനിധി സ്റ്റാലിനും എടപ്പാടി പളനിസ്വാമിക്കെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ രാഷ്ട്രീയവിവാദമായിരുന്നു.






