
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തേയും സര്‍ക്കാരിനേയും വീണ്ടും വിമര്‍ശിച്ച് എന്‍.എസ്.എസ്. കാനം രാജേന്ദ്രനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി പരോക്ഷമായി എന്‍.എസ്.എസിനെ വിമര്‍ശിക്കുകയാണെന്നും വിശ്വാസികള്‍ക്ക് സര്‍ക്കാരിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ജി. സുകുമാരന്‍ നായര്‍ ആരോപിച്ചു.
വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നടപടിയും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല, മുഖ്യമന്ത്രി നവോത്ഥാന വേഷം കെട്ടി ആടുകയായിരുന്നു. വിശ്വാസികള്‍ക്ക് സിപിഎമ്മിനോട് അവിശ്വാസമാണെന്നും എന്‍.എസ്.എസ്. ആരോപിച്ചു. നേതാക്കന്മാരുടെ പ്രസ്താവന പോലും പരസ്പര വിരുദ്ധമാണ്. കടകംപള്ളി പറഞ്ഞ മാപ്പിനെ ആരും ഗൗരവത്തില്‍ എടുക്കുന്നില്ല. മുഖ്യമന്ത്രി മാപ്പ് പറയുമോയെന്നും സത്യവാങ്മൂലം തിരുത്തിക്കൊടുക്കുമോ എന്നും എന്‍.എസ്.എസ്. ചോദിക്കുന്നു.
ശബരിമല സ്ത്രീപ്രവേശനം പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കാനൊരുങ്ങുമ്പോള്‍ സമുദായിക സംഘടനയായ എന്‍.എസ്.എസും ശബരിമലയെച്ചൊല്ലി സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ്.






