
അഹമ്മദാബാദ്: ഇരു ടീമുകള്‍ക്കും നിര്‍ണായകമായ അവസാന ട്വന്റി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് വീണ്ടും ടോസ്. പതിവുപോലെ ഇന്ത്യയെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഒയിന്‍ മോര്ഗന് ബാറ്റിങ്ങിനയച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ പരാജയമായ ഓപ്പണര്‍ കെ.എല്‍ രാഹുലിന് പകരം പേസ് ബൗളര്‍ ടി. നടരാജന് ടീമില്‍ ഇടംനേടി.
രോഹിത് ശര്‍മ്മയ്ക്കൊപ്പം വിരാട് കോഹ്ലിയാണ് ഓപ്പണ്‍ ഇറങ്ങിയത്. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടശപ്പടാതെ ഇന്ത്യ 72 റണ്‍സെന്ന നിലയിലാണ്. 45 റണ്‍സുമായി രോഹിത് ശര്‍മ്മയും 19 റണ്‍സുമായി കോഹ്ലിയുമാണ് ക്രീസില്‍.
പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളില്‍ രണ്ടെണ്ണം വീതം ജയിച്ചതോടെ ഫലത്തില്‍ പരമ്പര വിജയികളെ നിര്‍ണയിക്കുന്ന ഫൈനലാണ് ഇന്ന് നടക്കുന്നത്.






