അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ നിര്‍ണായക ട്വന്റി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ബാറ്റ് എടുത്തവരെല്ലാം നിറഞ്ഞാടിയപ്പോള്‍ കൂറ്റന്‍ സ്കോര്‍ ഉയര്‍ന്നു, ഇംണ്ടിന് 225 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് ഉയര്‍ത്തി.
ഓപ്പണിങ് ഇറങ്ങിയ രോഹിത് ശര്‍മ്മ(34 പന്തില്‍ 64 റണ്‍സ്)യും വിരാട് കോഹ്ലിയും(പുറത്താകാതെ 83 റണ്‍സ്) അര്‍ധ സെഞ്ചുറി നേടി. തകര്‍ത്തടിച്ച രോഹിതിന്റെ വിക്കറ്റ് സ്കോര്‍ബോര്‍ഡില്‍ 94 ല്‍ നില്‍ക്കെയാണ് വീണത്. ബെന്‍ സ്റ്റോക്സ് ആണ. രോഹിതിനെ മടക്കിയത്. രണ്ടാം വിക്കറ്റില്‍ കോഹ്ലിയും സൂര്യകുമാറും നിലയുറപ്പിച്ചു. സ്കോര്‍ 150 ന് അടുത്തെത്തിയപ്പോള്‍ ആദില്‍ റാഷിദ് സൂര്യകുമാര്‍ യാദവിനെ(32 റണ്‍സ്) മടക്കി. വെടിക്കെട്ട് വീരന് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഊഴമായിരുന്നു അടുത്തത്. മെല്ലെ തുടങ്ങിയ പാണ്ഡ്യയും തകര്‍പ്പന്‍ അടി തുടങ്ങിയതോടെ ഇന്ത്യന്‍ സ്കോര്‍ ഉയര്‍ന്നു. 52 പന്തില്‍ 80 റണ്‍സോടെ കോഹ്ലിയും 17 പന്തില്‍ 39 റണ്‍സോടെ ഹാര്‍ദ്ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു.
ഇരു ടീമുകള്‍ക്കും നിര്‍ണായകമായ അവസാന ട്വന്റി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് വീണ്ടും ടോസ് തുണച്ചുവെങ്കിലും, ആ ഭാഗ്യം പന്തില്‍ നേടാനായില്ല. കഴിഞ്ഞ മത്സരങ്ങളില്‍ പരാജയമായ ഓപ്പണര്‍ കെ.എല്‍ രാഹുലിന് പകരം പേസ് ബൗളര്‍ ടി. നടരാജന് ടീമില്‍ ഇടംനേടി. പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളില്‍ രണ്ടെണ്ണം വീതം ജയിച്ചതോടെ ഫലത്തില്‍ പരമ്പര വിജയികളെ നിര്‍ണയിക്കുന്ന ഫൈനലാണ് ഇന്ന് നടക്കുന്നത്.

Comments