
മഞ്ചേരി : വര്‍ങ്ങള്‍ക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിന് വനിതാ സ്ഥാനാര്‍ത്ഥിയ്ക്ക് അവസരം നല്കിയ മുസ്ലീം ലീഗിനെതിരെ കഴിഞ്ഞ ദിവസം സമസ്ത രംഗത്ത് വന്നിരുന്നു. എന്നാല്‍ അനിവാര്യമായ സാഹചര്യങ്ങളില്‍ വനിതകളെ മത്സരിപ്പിക്കുന്നതില്‍ തെറ്റില്ല. സംവരണ സീറ്റുകള്‍ മാത്രം നല്കിയാല് മതിയെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ ജനറല്‍ സീറ്റിലും വനിതകളെ മത്സരിപ്പിക്കാമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലക അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ പറഞ്ഞു.
വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതില്‍ സമസ്ത എതിരല്ല, ചിലര്‍ അതിന്റെ മതപരമായ വീഷണം പറഞ്ഞു. ലീഗ് മതേതര പാര്‍ട്ടിയാണ്, അതിനാല്‍ സ്ഥാനാര്‍ത്ഥികളെ സംവരണ സീറ്റിലും അല്ലാതെയും മത്സരിപ്പിക്കേണ്ടി വരും. ഇത്തരം സാഹചര്യത്തില്‍ സ്ത്രീകളെ പരിഗണിച്ചാല്‍ തെറ്റു പറയാന്‍ പറ്റില്ലാന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കള്‍ സമസ്തയുടെ അഭിപ്രായം ചോദിച്ചിരുന്നു, അതില്‍ എതിര്‍പ്പില്ലെന്ന് സമസ്ത പറയുകയും ചെയ്തുവെന്ന് മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സംവരണ സീറ്റില്‍ സ്ത്രീകളെ മത്സരിപ്പിക്കേണ്ട ആവശ്യമില്ല. ഇസ്ലാമിക സമൂഹത്തെ സംബന്ധിച്ചിടത്തോളം സ്ത്രീക്ക് വലിയൊരു പദവിയുണ്ട്. അവള് പൊതുമണ്ഡലത്തില്‍ അനിവാര്യമായ ഘട്ടത്തില്‍ മാത്രമേ ഇറങ്ങാവു എന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാടെന്നും കഴിഞ്ഞ ദിവസം സമസ്ത നേതാവ് അബ്ദു പൂക്കോട്ടൂര്‍ പറഞ്ഞിരുന്നു.എന്നാല്‍ ഇപ്പോള്‍ വനിതാ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അനുകൂല നിലപാടാണ് സമസ്തയ്ക്കുള്ളത്.






