
കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ മുന്‍ വിശ്വസ്തനും മന്ത്രിയുമായിരുന്ന സുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരി ബിജെപിയില്‍ ചേര്‍ന്നു. മിഡ്നാപ്പൂരില്‍ അമിത് ഷാ പങ്കെടുത്ത റാലിയില്‍ വെച്ചാണ് 79 കാരനായ ശിശിര്‍ അധികാരി ബിജെപിയില്‍ ചേര്‍ന്നത്.
മമതയുമായി ഇടഞ്ഞ് നേരത്തെ സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നിരുന്നു. മെഡിനിപ്പൂര്‍, ബങ്കൂര, പുരുളിയ എന്നിവിടങ്ങളില്‍ സുവേന്ദുവിന് സ്വാധീനമുള്ള 30 ഓളം സീറ്റുകള്‍ ബിജെപി നേടുമെന്നാണ് സൂചനകള്‍.
നീണ്ട 23 വര്‍ഷം തൃണമുല്‍ കോണ്‍ഗ്രസിനൊപ്പം നിന്നതിന് ശേഷമാണ് അധികാരി ബിജെപിയിലേയ്ക്കെത്തുന്നത്. മന്മോഹന് സിങ്ങ് മന്ത്രിസഭയില്‍ ആറു വര്‍ഷത്തോളം മന്ത്രിയുമായിരുന്നു അധികാരി.






