
മലപ്പുറം: കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ. പി സുലൈമാന്‍ ഹാജിയുടെ പത്രിക സ്വീകരിച്ചു. സത്യവാങ്മൂലത്തില്‍ ജീവിത പങ്കാളിയുടെ വിവവരങ്ങളും ചില സ്വത്ത് വിവരങ്ങളും മറച്ചുവെച്ചെന്ന് യുഡിഎഫ് ആരോപണം ഉയര്‍ത്തിയതോടെയാണ് പത്രിക മാറ്റിവച്ചത്.
കെ.പി സുലൈമാന്‍ ഹാജി രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇക്കാര്യം മറച്ചു വെച്ചെന്നും യുഡിഎഫ് നേതാക്ക ള്‍ ആരോപിച്ചിരുന്നു. ഇന്ന് രാവിലെ മൂന്ന് മണിക്കൂറോളം ഇരുവിഭാഗവും നടത്തിയ വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് വരണാധികാരി പത്രിക സ്വീകരിച്ചത്.
വരണാധികാരി പത്രിക സ്വീകരിച്ചത് രാഷ്ട്രീയപ്രേ രിതമാണെന്ന് യുഡിഎഫ് ആരോപിച്ചു. സ്ഥാനാര്‍ത്ഥിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും പരാജയഭീതിയെ തുടര്ന്നു്ള്ള വ്യക്തിഹത്യയാണെന്നും എല്‍ഡിഎഫും തിരിച്ചടിച്ചു.






