
തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടതായി സ്വപ്ന സുരേഷിന്റെ മൊഴി. ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് വിദേശത്ത് തുടങ്ങാനായിരുന്നു ശ്രമം. സ്ഥാപനം തുടങ്ങാന്‍ ഓവശ്യമായ ഭൂമി സൗജന്യമായി ലഭിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്ന സുരേഷ് നല്കിയ മൊഴിയില്‍ പറയുന്നു. ക്രൈബ്രാഞ്ചിനെതിരെ നല്കിയ ഹര്‍ജിയിലാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍.
ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളേജില്‍ സ്പീക്കര്‍ക്ക് നിക്ഷേപമുണ്ടെന്നും കേരള ഹൈക്കോടതിയില്‍ നല്കിയ മൊഴിയില്‍ സ്വപ്ന പറയുന്നു. ഡോളര്‍ കടത്ത് ഇതിന്റെ ഭാഗമാകാം എന്ന സംശയമാണ് ഇഡിക്കുള്ളത്. എന്നാല്‍ എപ്പോള്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനാകുമോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. സ്പീക്കറുടെ ഭരണഘടനാ പദവിയാണ് ഇതില്‍ തടസ്സം.
2017 ഏപ്രിലില്‍ സ്വപ്ന ഒമാനില്‍ എത്തിയിരുന്നു. ഈ സമയത്ത് എം ശിവശങ്കറും ഫ്രാന്‍സില്‍ നിന്ന് ഒമാനിലേക്ക് എത്തിയിരുന്നു. അവിടെ വച്ച് ഇരുവരും ചേര്‍ന്ന് മിഡില്‍ ഈസ്റ്റ് കോളേജിന്റെ ഡയറക്ടറായ ഖാലിദ് എന്നയാളുമായി ചര്‍ച്ച നടത്തിയതായും വിവരമുണ്ട്. ഡോളര്‍ കടത്ത് ഇതിനെ ചുറ്റിപ്പറ്റിയാണോയെന്നും ഇ.ഡി.അന്വേഷിക്കും.






