
ആലപ്പുഴ : മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്നും , ഇങ്ങോട്ട് അറസ്സ് ചെയ്യാന്‍ വന്നാല്‍ തിരിച്ചുമുണ്ടാകുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ശക്തമായി പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയെ ഉടയ്ക്കുന്നതിന് മുന്‍പ് വാര്ത്തെടുക്കുന്നതെങ്ങനെയെന്നറിയണമെന്നും അല്ലെങ്കില്‍ സത്ംഭിക്കുമെന്നും വിഡി സതീശനുള്ള മറുപടിയായി ധനമന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തലയുടെ അസ്വസ്ഥതകള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ ചാണ്ടിക്കും ശശി തരൂരിനും കൂടുതല്‍ വോട്ടുകള്‍ കിട്ടിയത് ആണെന്നും തോമസ് ഐസക്ക് ആരോപിച്ചു.
എന്നാല്‍ സംസ്ഥാനത്ത് ഇടത്പക്ഷത്തിന് അനുകൂലമായി വന്ന അഭിപ്രായ സര്‍വേകളെ കാര്യമായി എടുക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചര്‍ പറഞ്ഞു. 'കുറേ സര്‍വേകളൊക്കെ ഇറങ്ങിയിട്ടുണ്ട്. നമ്മളീ സര്‍വേകളിലൊന്നും വിശ്വസിക്കുന്നവരല്ല. സര്‍വേയില്‍ ഇടതുപക്ഷത്തിന് മുന്നേറ്റമെന്ന് കണ്ടപ്പോള്‍ നമ്മുടെ പ്രതിപക്ഷനേതാവിന് ഭയങ്കര പ്രശ്നമായി. കേസ് കൊടുത്തു. ഭീഷണിപ്പെടുത്തി. നമുക്ക് വേണ്ടിയൊന്നും പി ആര് വര്‍ക്ക് മാധ്യമങ്ങള്‍ ചെയ്യാറില്ല. ഇടതുപക്ഷത്തെ ഇകഴ്ത്താന്‍ മാത്രമേ ശ്രമിക്കാറുള്ളൂ' - കെ കെ ശൈലജ പറഞ്ഞു.
ഇതിനിടെ, അഭിപ്രായ സര്‍വേകളെ തള്ളി പ്രതിപക്ഷ നേതാവ് രംഗത്ത് വന്നിരുന്നു. ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് സര്‍വേകളിലൂടെ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.






