
പൂനെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. 16 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ്. 15 റണ്‍സുമായി കെഎല്‍ രാഹുലും 27 റണ്‍സുമായി വിരാട് കോഹ്ലിയുമാണ് ക്രീസില്‍.
25 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെയും 4 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ടോസ് നേടിയ ഇംണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. റീസ് ടോപ്ലിക്കാണ് ധവാനെ മടക്കിയത്. രോഹിത്തിനെ സാം കറനും തിരിച്ചയച്ചു.
ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ് ശ്രേയസ് അയ്യര്‍ക്ക് പകരം ഋഷഭ് പന്തിന് അവസരം ലഭിച്ചു. ഇംണ്ട് ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. പരിക്കേറ്റ ഓയിന്‍ മോര്ഗസ് പകരം ഡേവിഡ് മലാന് ടീമിലെത്തി. സാം ബില്ലിങ്സിന് പകരം ലിയാം ലിവിങ്സറ്റണും മാര്‍ക്ക് വുഡിന് പകരം റീസ് ടോപ്ലിയും ടീമിലിടം നേടി.






