
ആടുപുലിയാട്ടം, അച്ചായന്‍സ്, പട്ടാഭിരാമന്, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന് താമരക്കുളം ഒരു ഡാര്‍ക്ക് ത്രില്ലറായി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഉടുമ്പ്'. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം....
ടൈറ്റിലാണ് പുലി
സംശയമില്ല, സിനിമയുടെ പേര് തന്നെയാണ് അതിന്റെ പ്രധാന ആകര്‍ഷണം - ഉടുമ്പ്. കേള്‍ക്കുന്ന മാത്രയില്‍ ചില ദുരൂഹതകളൊക്കെ തോന്നുന്നപ്പോലെ, ചിത്രത്തിന്റെ കഥയോട് ചേര്‍ത്തുനിര്‍ത്തുന്ന ഒരു ഡാര്‍ക്ക് പഞ്ചാത്തലം കൂടി ചേരുമ്പോള്‍ ടൈറ്റില്‍ അര്ത്ഥപൂര്ണ്ണമാവുകയാണ്. ഇനിയെന്താണ് ആ ഡാര്‍ക്ക് പഞ്ചാത്തലമെന്ന് നമുക്ക് അന്വേഷിക്കാം.
കൊച്ചിയിലെ ഒരു ഗുണ്ടയായ സിമിട്ട് അനിയുടെ കഥയാണ് ഉടുമ്പിലൂടെ അവതരിപ്പിക്കുന്നത്. ഒരു ലോക്കല്‍ ഗുണ്ടാനേതാവായ സിമിട്ട് അനി ഒരു സംഘത്തിന്റെ ആജ്ഞാനുവര്‍ത്തിയാണ്. അവര്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവനാണ് സിമിട്ട് അനി.
ഒരു ദിവസം സിമിട്ട് അനി ചില കാര്യങ്ങള്‍ അറിഞ്ഞു. അതുപക്ഷേ, മറ്റുള്ളവര്‍ക്ക് ദോഷകരമായിരുന്നില്ല. സ്വന്തം ജീവിതത്തിന് ദോഷകരമായിട്ടുള്ള ഒരു സംഭവം. ഭാര്യ ഹിമയുടെ പഴയകാല കാമുകനായിരുന്നു അതില്‍ പ്രതിനായകനായി വന്നത്. അതിന്റെയൊരു പോരാട്ടം തന്നെ നടക്കുന്നുണ്ടായിരുന്നു. ഭയാനകവും ഭീതിപരവും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു ആ ടോര്‍ച്ചറിംഗ്. സിമിട്ട് അനി എന്ന ഗുണ്ട ഒരു ഉടുമ്പിന്റെ ശക്തിയാര്‍ജ്ജിച്ചുകൊണ്ട് വലിയ ഒരു ആക്രോശം ആരംഭിക്കുകയായിരുന്നു. ഇപ്പോള്‍ ഉടുമ്പ് എങ്ങനെ കഥയുമായി കൂട്ടിയിണങ്ങുന്നത് കണ്ടോ. അതാണ് പറഞ്ഞത് ടൈറ്റിലാണ് യഥാര്‍ത്ഥ പുലി.
തിരക്കഥയിലെ യുവരക്തങ്ങള്‍
നവാഗതരായ രണ്ട് തിരക്കഥാകൃത്തുക്കളാണ് ഈ സിനിമയ്ക്കുവേണ്ടി രചന നിര്‍വ്വഹിക്കുന്നത്. അനീഷ് സഹദേവന്-ശ്രീജിത്ത് ശശിധരന്. ഇവരുടെ ജീവിതത്തില്‍ ഒരനുഭവ പാഠമായി മാറിയ ഒരു സംഭവമുണ്ട്. അതിന് സിനിമയുടെ പരിവേഷം നല്കിയാല് നല്ലൊരു സിനിമയായി മാറുമെന്ന് തോന്നി. മലയാളത്തില്‍ അധികം കണ്ടു വരാത്ത ഒരു ജോണറില്‍പ്പെട്ട ഒരു തിരക്കഥ എന്നത് തന്നെയാണ് ഈ യുവത്വങളെ എടുത്ത് കാണിക്കുന്നത്.
ഈ രചയിതാക്കളുടെ തന്നെ മറ്റൊരു ബ്രഹ്മാണ്ഡമായ സിനിമയാണ് ആദ്യം പ്ലാന്‍ ചെയ്തതെങ്കിലും കൊറോണയുടെ വരവും ലോക്ക്ഡൗണ്‍ പ്രഖ്യാപനവും ഒക്കെ വന്നപ്പോള്‍ ലഘുവായ രീതിയില്‍ ചിത്രീകരിക്കാന്‍ കഴിയില്ലായിരുന്നു. അപ്പോഴാണ് റിയല്‍ ലൈഫില്‍ ഉണ്ടായ ഉടുമ്പിന്റെ കഥ പറയുന്നത്. തുടര്‍ന്നാണ് ചിത്രത്തിന്റെ പണികള്‍ തുടങിയതെന്ന് സംവിധായകന് കണ്ണന് താമരക്കുളവും പറയുന്നു.
സെന്തിലും ഹരീഷും മറ്റ് അഭിനേതാക്കളും
കഥയുടെ ചര്‍ച്ച നടന്നുവരവെ ആരെ നായകനാക്കാന്‍ പറ്റുമെന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു നിയോഗം പോലെ നടന് സെന്തില്‍ ഞങ്ങളുടെ റൂമിലേക്ക് കടന്നുവരുന്നത്. പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. സെന്തിലിനെ നായക കഥാപാത്രത്തിലേക്ക് ഫിക്സ് ചെയ്യുകയായിരുന്നു.ഇതാണ് തിരക്കഥാക്കളുടെ ഭാഷ്യം.
കുറച്ച് ഡാര്ക്ക്നസ്സുള്ള ഇമോഷണലായ ഫാമിലി ഇഷ്ടപ്പെടുന്ന ഒരു മാസ്സ് സ്റ്റോറിയായതിനാല്‍ അതിനനുസരിച്ച അഭിനേതാക്കളേയും സിനിമ ആവശ്യപ്പെടുനുണ്ട്. ചിത്രത്തില്‍ സെന്തിലിനൊപ്പം അലന്‍സിയര്‍ ലോപ്പസ്, ഹരീഷ് പേരാടി, ധര്മ്മജന് ബോള്‍ഗാട്ടി, സാജല്‍ സുദര്ശന്, മന്‍രാജ്, മുഹമ്മദ് ഫൈസല്‍, വി.കെ ബൈജു,ജിബിന്‍ സാഹിബ്, എല്‍ദോ ടി.ടി, പുതുമുഖങ്ങളായ ആഞ്ചലീന, യാമി, ശ്രേയ അയ്യര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.യ
അഭിനേതാവായി പ്രൊഡക്ഷന്‍ ഡിസൈനറും
സാധാരണ ചിത്രത്തിന്റെ ലൊക്കേഷനില്‍ ബാദുഷ എത്തുകയാണെങ്കില്‍ നമ്മുക്ക് അറിയാം,പ്രൊഡക്ഷന്‍ കണ്ട്രോളര് എന്ന പദവിയുമായിട്ടാണ്. എന്നാല്‍ കുറച്ചായി പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന ടൈറ്റിലിലാണ് ബാദുഷയെ സിനിമയില്‍ കാണുന്നത്.
എന്നാല്‍ ഉടുമ്പില്‍ ഇതൊന്നുമല്ല ബാദുഷ...
തീര്‍ത്തും ഒരു മുഴുനീള കഥാപാത്രമായിട്ടാണ് ഈ പ്രൊഡക്ഷന്‍ ഡിസൈനര്‍ എത്തുന്നത്. ഒരു അഭിനേതാവ് എന്ന രീതിയില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ പല ചിത്രങ്ങളിലും മുന്‍പും കണ്ടിട്ടുണ്ടെങ്കിലും ഒരു മുഴുനീള വേഷവുമായെത്തുന്ന ബാദുഷയെ കാണാന്‍ കാത്തിരിക്കുകയാണ്.
കാരവനില്ല,താരങ്ങളെ തൊട്ടു
സന്തോഷമുള്ള മറ്റൊരു കാഴ്ച കണ്ടത് താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരുടേയും ഒരുമയിലാണ്. കാരണം എവിടേയും വലുപ്പച്ചെറുപ്പങ്ങളിേല്ല. കളിയും ചിരിയുമായി അവര്‍ ആഘോഷത്തിമിര്‍പ്പിലായിരുന്നു. കൊണ്ടും കൊടുത്തും മുന്നേറുന്നു. ഇന്നത്തെ ലൊക്കേഷനുകളില്‍ ഇതത്ര പതിവുള്ള കാഴ്ച്ചകളല്ല.
അന്വേഷിച്ചറിഞ്ഞപ്പോഴാണ് മനസിലായത് ലൊക്കേഷനില്‍ കാരവാനുകളില്ല. അഭിനേതാക്കള്‍ക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും പ്രത്യേകം പ്രത്യേകം വാഹനങ്ങളുമില്ല. എല്ലാവരും താമസിക്കുന്നത് ഒരേ ഹോട്ടലില്‍ തന്നെ. അതുകൊണ്ടു തന്നെ ലൊക്കേഷനിലേക്കുള്ള യാത്രയും ഒരുമിച്ച്. ഷൂട്ടിങ് ഇല്ലാത്ത നേരത്ത് അവര്‍ ഒരുമിച്ച് കൂടുന്നു. തമാശകള്‍ പറയുന്നു.ഇതെല്ലാം പണ്ടുമാത്രം നമ്മുടെ സിനിമാ സെറ്റുകളില്‍ കാണാന്‍ കഴിയുന്ന കാഴ്ച്ചകള്‍ മാത്രം. അതെല്ലാം തിരിച്ച് വരുന്ന സന്തോഷം ഇവിടെ മറച്ചുവക്കുന്നില്ല.
സൗഹൃദത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃക. ഇനിയും ഇത്തരം നിറമുള്ള കാഴ്ചകള്‍ ലൊക്കേഷനുകളില്‍ വിരിയട്ടെ എന്ന് ആശിക്കാം.
ക്രെഡിറ്റ്സ്
ബാനര്‍: 24 മോഷന്‍ ഫിലിംസ് & കെ.റ്റി മൂവി ഹൗസ്