
പൂനെ: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍ത്തടിച്ച് ഇംണ്ടിന് രക്ഷകനായ ബെന്‍ സ്റ്റോക്സിനെ 'നോട്ട്ഔട്ട്' വിളിച്ച തേഡ് അംപയറുടെ തീരുമാനം വിവാദമാകുന്നു. 52 പന്തില്‍ നാല് ഫോറും 10 സിക്സറുകളും സഹിതം 99 റണ്‍സെടുത്ത സ്റ്റോക്സിനെ 32 ല്‍ നില്‍ക്കെയാണ് തേഡ് അംപയര്‍ രക്ഷകനായത്.
26-ാം ഓവറില്‍ ഭുവനേശവര്‍ കുമാറിന്റെ പന്തില്‍ കുല്‍ദീപ് യാദവ് സ്റ്റോക്സിനെ റണ്ണൗട്ടാക്കിയത്. എന്നാല്‍ തേഡ് അംപയര്‍ അനില്‍ ചൗധരി നോട്ട് ഔട്ട് വിധിക്കുകയായിരുന്നു. ഇതാണ് വിവാദമാകുന്നത്. മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ അംപയറിങ്ങിനെതിരെ രംഗത്തെത്തി.
ഇന്ത്യന്‍ താരങ്ങളായ യുവ്രാജ് സിങ്, സഞ്ജയ് മഞ്ജരേക്കര്‍, ഇംീഷ് താരങ്ങളായ ഇയാന്‍ ബെല്‍, മൈക്കല്‍ വോണ്‍ എന്നിവരെല്ലാം രംഗത്തെത്തി.






