തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട് വെള്ള, നീല കാര്‍ഡുകാര്‍ക്ക് പത്തു കിലോ അരി 15 രൂപ നിരക്കില്‍ നല്‍കുന്നത് കമ്മീഷന് വിലക്കിയതോടെ സ്കൂളുകള്‍ വഴിയുള്ള സൗജന്യക്കിറ്റ് ഉടനടി നല്കാന് സര്‍ക്കാര്‍ നീക്കം. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് സ്കൂളുകള്‍ വഴി അരിവിതരണം നടത്തുന്നത്. ഓരോ കുട്ടിയ്ക്കും പതിനഞ്ച് കിലോ അരിയും പതിനാല് ഇനങ്ങള്‍ അടങ്ങുന്ന കിറ്റുമാണ് നല്‍കുന്നത്.
എന്നാല്‍ ഇത് വ്യാപക പ്രതിക്ഷേധത്തിന് കാരണമായിട്ടുണ്ട്. സപ്ളൈകോയില്‍ നാളുകള്‍ക്കു മുന്‍പ് വന്നിരുന്ന അരിയും ധാന്യങ്ങളും ഇപ്പോള്‍ നല്‍കുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടിടിടുണ്ട്. ഭക്ഷ്യകിറ്റ് വിതരണത്തിന്റെ മറവില്‍ വോട്ടുകള്‍ ഉറപ്പിക്കുകയാണ് ലക്ഷ്യമെന്നും സൂചനയുണ്ട്.
കുട്ടികള്‍ക്ക് അരിയും സൗജന്യമായി നല്കാന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പരമാവധി കിറ്റുകള്‍ കൊടുത്ത് തീര്‍ക്കാനാണ് നിര്‍ദേശം.
തിരഞ്ഞെടുപ്പ് പരിശീലനത്തിലുള്പ്പടെയുള്ള അധ്യാപകരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതു അധ്യാപകര്‍ക്കിടയില്‍ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്നും ആക്ഷേപമുണ്ട്. തമിഴ്നാടു മോഡല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയം കേരളത്തില്‍ വരുത്തി തീര്‍ക്കാനാണ് ശ്രമമെന്നാണ് ആരോപണം.

Comments