
ന്യൂഡല്‍ഹി : കോവിഡിനെതിരായുള്ള രണ്ടാമത്തെ പ്രതിരോധ വാക്സിന് കോവോവാക്സ് സെപ്തംബറോടെ പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദര്‍ പുനാവാല വ്യക്തമാക്കി.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടും അമേരിക്കന്‍ വാകിസിന് നിര്‍മ്മാണ കമ്പനിയ്യ നോവാവാക്സും ചേര്‍ന്നാണ് കോവോവാക്സ് നിര്‍മ്മിച്ചത്. വാക്സിന്റെ പരീക്ഷണം പൂണെയിലെ ആശുപത്രികളില്‍ ആരംഭിച്ചു. ആഫ്രിക്കന്‍, യു കെ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ പരീക്ഷിച്ച കോവോവാക്സിന് 89 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും പുനവാല ട്വീറ്റ് ചെയ്തു.
ഓക്സ്ഫഡ് സര്‍വകലാശല, ആസ്ട്രാസെനഗ എന്നിവയുമായി സഹകരിച്ച് വികസിപ്പിച്ച സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ വാക്സിനായ കോവിഷീല്‍ഡിന്റെ കുത്തിവെയ്പ്പ് ഈ വര്‍ഷം തുടക്കത്തിലാണ് ആരംഭിച്ചത്. എന്നാല്‍ ആദ്യ വാക്സിനായ കോവിഷില്‍ഡ് ദക്ഷിണാഫ്രിക്കന്‍ വകഭേദമായ കോവിഡ് 19 ന് വലിയ പ്രതിരോധം നല്‍കുന്നില്ലായെന്ന് പരാതി ഉണ്ടായിരുന്നു. യു കെയില്‍ നടത്തിയ മൂന്നാംഘട്ട ക്ലിനിക്കില്‍ പരീക്ഷണത്തില്‍ ആദ്യം കോവിഡ് വകഭേദത്തിനെതിരെ 96 ശതമാനം ഫലപ്രാപ്തി കോവോവാക്സ് കാണിച്ചിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന യു കെ വകഭേദത്തിനെതിരെ 86.3 ശതമാനം ഫലപ്രാപ്തിയാണ് കാണിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.






