തൂത്തുക്കുടി: സേതുസമുദ്രം ഷിപ്പിങ് കനാല്‍ പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന ഡി.എം.കെയുടെ പ്രകടനപത്രികയ്ക്കെതിരേ സംയുക്ത പ്രതിഷേധവുമായി തമിഴ്നാട്ടിലെ ഏഴു മത്സ്യത്തൊഴിലാളിസംഘടനകള്‍.
ഇന്ത്യന്‍ ഉപദ്വീപിനെ ചുറ്റി കപ്പല്‍ഗതാഗത യോഗ്യമായ കനാല്‍ സൃഷ്ടിക്കാനുള്ള ശ്രമം പുതിയ കാര്യമല്ലെന്നും അത് മത്സ്യത്തൊഴിലാളി വിരുദ്ധമാണെന്നും ദക്ഷിണേന്ത്യന്‍ മത്സ്യത്തൊഴിലാളി ക്ഷേമ അസോസിയേഷന് നേതാവ് കെ. ഭാരതി പറഞ്ഞു. തമിഴരുടെ നൂറ്റമ്പതുവര്ഷം പഴക്കമുള്ള സ്വപ്നമെന്നാണ് ഡി.എം.കെ. വിളിക്കുന്നതെങ്കിലും തങ്ങള്‍ക്ക് അതു വേണ്ടെന്ന് ഭാരതി പറഞ്ഞു. അണ്ണാ ഡി.എം.കെയുടെയും ഡി.എം.കെയുടെ പ്രകടനപത്രികകള്‍ ഉപ്പ് നീക്കല്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അവ മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുമെന്നും ഈ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.





