
പൂനെ: ഇന്ത്യയ്ക്കെതിരായ അവസാന ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിന് 330 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ 329 റണ്‍സിന് പുറത്തായി. ശിഖര്‍ ധവാന്റെയും(56 പന്തില്‍ 67 റണ്‍സ്), ഋഷഭ് പന്ത്( 62 പന്തില്‍ 78 റണ്‍സ്), ഹാര്‍ദിക് പാണ്ഡ്യുടെയും(44 പന്തില്‍ 64 റണ്‍സ്) അര്‍ധ സെഞ്ചുറി മികവിലാണ് ഇന്ത്യന്‍ സ്കോര്‍ 300 കടന്നത്.
രോഹിത് ശര്‍മ്മ(37 പന്തില്‍ 37 റണ്‍സ്), ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ഇന്ത്യന്‍ സ്കോര്‍ 103 ല്‍ നില്‍ക്കെയാണ് ശര്‍മ്മയെ ആദില്‍ റാഷിദ് മടക്കി ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. വണ്‍ഡൗണായി നായകന് വിരാട് കോഹ്ലി എത്തിയെങ്കിലും 10 പന്തില്‍ ഏഴ് റണ്‍സുമായി മൊയിന്‍ അലിയുടെ പന്തില്‍ മടങ്ങി. ഇതിനിടെ ധവാനേയും റാഷിദ് മടക്കിയിരുന്നു. നാലാം വിക്കറ്റില്‍ കെഎല്‍ രാഹുലും ഋഷഭ് പന്തും ഒത്തുചേര്‍ന്നെങ്കിലും രണ്ടാം ഏകദിനത്തിലെ സെഞ്ചുറി മികവ് ആവര്‍ത്തിക്കാനാകാതെ ഏഴ് റണ്‍സ് എടുത്ത് മടങ്ങി. തുടര്‍ന്ന് പന്തും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് 100 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി സ്കോര്‍ 250 ല്‍ എത്തിച്ചത്.
20 റണ്‍സ് കൂട്ടിച്ചേര്‍ക്കവേ ഹാര്‍ദികും മടങ്ങി. തുടര്‍ന്ന് ക്രുണാല്‍ പാണ്ഡ്യയും ഷര്‍ദുല്‍ താക്കുറും സ്കോര്‍ മെല്ലെ ഉയര്‍ത്തി. സ്കോര്‍ 321 ല്‍ നില്‍ക്കെയാണ് 30 റണസെടുത്ത് താക്കൂര്‍ മടങ്ങിയത്. പിന്നാലെ 25 റണ്‍സെടുത്ത ക്രുണാലും മടങ്ങി. ഇരുവരെയും മടക്കി കൂറ്റന്‍ സ്കോര്‍ തടഞ്ഞത് മാര്‍ക്ക് വുഡ് ആണ്. തുടര്‍ന്ന് ടോപ്ലെ 3 റണ്‍സെടുത്ത ഭുവനേശവര്‍ കുമാറിനേയും മാര്‍ക് വുഡ് പ്രസിധ് കൃഷ്ണയേയും മടങ്ങി ഇന്ത്യന്‍ ഇന്നിങ്സ് 329 ല്‍ അവസാനിപ്പിച്ചു. ടി. നടരാജന് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് നാല് വിക്കറ്റും, ആദില്‍ റാഷിദ് രണ്ടുഗ, സാം കറന്, റീസ് ടോപ്ലെ, ബെന്‍ സ്റ്റോക്സ്, മൊയിന്‍ അലി, ലിയാം ലിവിങ്സ്റ്റണ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.






