ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ 'അവിഹിതസന്തതി' യെന്ന് നടത്തിയ പരാമര്‍ശത്തില്‍ വന്‍ വിവാദം ഉയരുന്നതിനിടയില്‍ ഡിഎംകെ നേതാവ് എ രാജ ഒടുവില്‍ മാപ്പു പറഞ്ഞു. ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ രാജ നടത്തിയ പരാമര്‍ശത്തില്‍ മറ്റൊരു പ്രചരണ വേദിയില്‍ പളനിസ്വാമി വൈകാരികമായി പ്രതികരിക്കുകയും കരയുകയും മറ്റും ചെയ്തിരുന്നു.
തന്റെ അപക്വമായ പ്രസ്താവനയില്‍ മാപ്പു പറയുന്നതായി വ്യക്തമാക്കിയ എ രാജ പളനിസ്വാമി കരയുന്നത് കണ്ടത് തന്നെ വൈകാരികമായി മുറിപ്പെടുത്തി എന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെയാണ് താന്‍ ആ വാക്ക് കൊണ്ട് ഉദ്ദേശിച്ചതെന്നും വ്യക്തി ജീവിതത്തെ ആയിരുന്നില്ലെന്നും രാജ പറഞ്ഞു. 'അവിഹിത ബന്ധത്തില്‍ ഉണ്ടായ മാസം തികയാതെ പിറന്ന ശിശു' എന്നായിരുന്നു ശനിയാഴ്ച ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ രാജ വിശേഷിപ്പിച്ചത്. ധര്‍മ്മപത്നിയില്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ശിശുവാണ് ഡിഎംകെ നേതാവ് സ്റ്റാലിന് എന്നും പളനിസ്വാമിക്ക് സ്റ്റാലിന്റെ ചെരുപ്പിന്റെ പോലും വിലയില്ലെന്നും പറഞ്ഞു. ഞായറാഴ്ച ചെന്നൈയിലെ തിരുവട്ടിയൂരില്‍ നടന്ന പരിപാടിയില്‍ ഡിഎംകെ നേതാവിന്റെ പരാമര്‍ശത്തെ വൈകാരികമായിട്ടാണ് പളനിസ്വാമി എടുത്തത്. അദ്ദേഹം പ്രസംഗത്തിനിടയില്‍ കരയുകയും തന്റെ അമ്മയെ വരെ അപമാനിക്കുന്ന നടപടിയാണ് ഡിഎംകെ നേതാക്കളില്‍ നിന്നും ഉണ്ടായിരിക്കുന്നത് എന്നും ഡിഎംകെ യ്ക്ക് സ്ത്രീകളോടുള്ള സമീപനമാണ് ഇതിലൂടെ തെളിയുന്നതെന്നും പറഞ്ഞു.
മുഖ്യമന്ത്രിയാണെന്നത് പോലും പരിഗണിക്കാതെ തന്റെ അമ്മയെക്കുറിച്ച് ഈ രീതിയില്‍ പരാമര്‍ശം നടത്തുന്നതെങ്കില്‍ ഡിഎംകെ ഭരണത്തില്‍ വന്നാല്‍ സാധാരണ സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണെന്നും ഡിഎംകെയെ പാഠം പഠിപ്പിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും പറഞ്ഞു. പ്രസ്താവന എഐഎഡിഎംകെയും ബിജെപിയും കാര്യത്തില്‍ തന്നെ എടുക്കുകയും മുഖ്യമന്ത്രിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പരാതി നല്‍കുകയും പോലീസ് രാജയ്ക്ക് എതിരേ കേസെടുക്കുകയും ചെയ്തു. പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുമ്പാകെയും എത്തിയിട്ടുണ്ട്. രാജയുടെ സ്ഥാനാര്‍ത്ഥിത്വം തന്നെ ഇല്ലാതാക്കണമെന്നാണ് ആവശ്യം. എഐഎഡിഎംകെ യുടെ വനിതാ വിഭാഗവും രാജയ്ക്ക് എതിരേ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.
കോയമ്പത്തൂര്‍ നഗരത്തില്‍ ഞായറാഴ്ച എഐഎഡിഎംകെയുടെയും ബിജെപിയുടെയും വനിതാ വിഭാഗം വന്‍ പ്രതിഷേധം നടത്തുകയും രാജയുടെ ഫോട്ടോയില്‍ ചെരുപ്പ് കൊണ്ട് അടിക്കുകയും കത്തിക്കുകയും ചെയ്തു. ഡിഎംകെ നേതാക്കളുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഇവര്‍ ഉയര്‍ത്തിക്കാട്ടുകയാണ്. കഴിഞ്ഞ ദിവസമാണ് ഡിഎംകെ നേതാവ് അവരുടെ സെക്രട്ടറിയുമായി ഡിണ്ടീഗല് ലിയോണി ലൈംഗിക പരാമര്‍ശം നടത്തി വിവാദത്തില്‍ തലയിട്ടത്. കോയമ്പത്തൂരിലെ പ്രചരണത്തിനിടയില്‍ സ്ത്രീ ശരീരത്തെ ലക്ഷ്യമിട്ടുള്ള പരാമര്‍ശമാണ് വിവാദമായി മാറിയത്.

Comments