
ന്യൂഡല്‍ഹി: കാര്‍ശിക നിയമം പിന്‍വലിക്കില്ലെന്ന നിലപാടില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടില്ലെന്നു വ്യക്തമാക്കുമ്പോള്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്കു മാര്‍ച്ചു നടത്താനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. മെയ് ആദ്യവാരം പര്ലമെന്റിലേക്കു കാല്‍നടയായി മാര്‍ച്ച് നടത്താനാണ് കര്‍ഷക സംഘടനയായ കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. ദില്ലി അതിര്‍ത്തിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. ഏപ്രില്‍ പത്തിന് കെഎംപി അതിവേഗ പാത 24 മണിക്കൂര്‍ നേരത്തേക്ക് ഉപരോധിക്കുമെന്നും പ്രസ്ഥവനയിലൂടെ സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.






