തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വലിയ തയ്യാറെടുപ്പുകള്‍ നടത്താറുണ്ടെങ്കിലും ബിജെപിയ്ക്ക് കേരളത്തില്‍ കാര്യമായി ഗുണം കിട്ടിയിട്ടില്ല. എന്നാല്‍ ഇത്തവണ ബിജെപി വലിയ ലക്ഷ്യം മുന്നില്‍ വെച്ച നീങ്ങുമ്പോള്‍ ബിജെപിയുടെ പ്രചരണരംഗത്ത് സെലിബ്രിട്ടികളുടെ അസാന്നിദ്ധ്യം ശ്രദ്ധേയമാകുന്നു. ശ്രീശാന്ത്, ഭീമന്‍രഘു, രാജസേനന്, കൊല്ലംതുളസി, മേജര്‍ രവി തുടങ്ങിയവരുടെയൊന്നും പൊടി പോലുമില്ല.
നടന്മാരായ സുരേഷ്ഗോപിക്കും കൃഷ്ണകുമാറിനും വിവേക് ഗോപനും ഇ ശ്രീധരനും അവസരം നല്കി സെലിബ്രിട്ടി രാഷ്ട്രീയം ഇത്തവണയും പരീക്ഷിച്ചിരിക്കുകയാണെങ്കിലൂം കൂട്ടത്തോടെ കളത്തിലിറങ്ങിയിരിക്കുന്നത് മോഡിയും അമിത്ഷായും നദ്ദയും സ്മൃതി ഇറാനിയും ആദിത്യനാഥും ഉള്‍പ്പെട്ട കേന്ദ്രനേതാക്കളാണ്. 2016ലെ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് നടന് ഗണേഷ് കുമാറിനെതിരെ ഭീമന് രഘുവാണ് മത്സരിച്ചത്. അരുവിക്കരയില്‍ സംവിധായകന് രാജസേനനായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി. ഇരുവരും പരസ്യമായി പ്രചരണത്തിന് ഇറങ്ങിയിട്ടില്ല.
സുരേഷ്ഗോപിക്കും കൃഷ്ണകുമാറിനും പുറമേ കൊല്ലം തുളസിയെ കുണ്ടറയില്‍ നിര്‍ത്താന്‍ ബി.ജെ.പി നേതൃത്വം ശ്രമിച്ചെങ്കിലും അവസാന നിമിഷം അദ്ദേഹം പിന്മാറുകയും ബിജെപിയെ തള്ളിപ്പറയുകയും ചെയ്തു. ബി.ജെ.പിക്കാര്‍ തന്നെ മുതലെടുത്തു എന്നാണ് ആരോപിച്ചത്. കഴിഞ്ഞ തവണ ബിജെപി ക്യാംപിനൊപ്പമായിരുന്നു മേജര്‍ രവിയും പാര്‍ട്ടിയെ തള്ളി കോണ്‍ഗ്രസ് പാളയത്തിലേക്ക് പോയി.
സംഘപരിവാറിനോട് പലരും ആഭിമുഖ്യം കാട്ടുന്നുണ്ടെങ്കിലും സ്വന്തം മണ്ഡലത്തില്‍ പോലും പരസ്യമായി പ്രചരണത്തിനിറങ്ങിയിട്ടില്ല. നടന് കൃഷ്ണകുമാറിന് അവസരം നല്കിയ തിരുവനന്തപുരം മണ്ഡലത്തില്‍ കഴിഞ്ഞ തവണ ശ്രീശാന്തിന് കിട്ടിയത് 34764 വോട്ടുകളാണ്. അടുത്ത കാലത്ത് മാത്രം ബിജെപി ദേശീയ അദ്ധ്യക്ഷന്റെ സന്ദര്‍ശനത്തില്‍ ബിജെപി അംഗത്വം എടുത്ത കൃഷ്ണകുമാറിന് സീറ്റ് ഉറപ്പായിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടാണ് ആദ്യം സുരേഷ്ഗോപിയും എടുത്തത്. ദേശീയ-സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണ് സുരേഷ്ഗോപി തൃശൂരെത്തിയത്.
സമ്മര്‍ദ്ദ ഫലമായിരുന്നതിനാല്‍ വൈകിയാണ് തൃശ്ശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് പ്രചാരണം തുടങ്ങാനായതും. കഴിഞ്ഞ തവണത്തെ സെലിബ്രിട്ടികള്‍ ബിജെപിയ്ക്ക് വേണ്ടി കളത്തിലിറങ്ങിയിട്ടില്ലെങ്കിലും ഇന്നസെന്റും ജഗദീഷുമെല്ലാം കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും കളത്തിലുണ്ട്. കഴിഞ്ഞ തവണ മുകേഷിന്റെ പ്രചരണത്തിനായി കൊല്ലത്ത വന്നിരുന്ന ഇന്നസെന്റ് ഇത്തവണയും മുകേഷിന് വേണ്ടി രംഗത്തുണ്ട്.
മുകേഷിനായി ഇന്നസെന്റ് പ്രചരണ വേദിയില്‍ പ്രസംഗിക്കാന്‍ എത്തിയപ്പോള്‍ ജഗദീഷ് വന്നത് എതിര് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയ്ക്ക്
വേണ്ടിയാണ്. എല്‍ഡിഎഫ് പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിലാണ് സിനിമാ താരം ഇന്നസെന്റ് പങ്കെടുത്തത്. അതിന് മുമ്പ് മുകേഷിന് വേണ്ടി റോഡ് ഷോയില്‍ പങ്കെടുക്കാന്‍ ആസിഫ് അലിയും എത്തിയിരുന്നു. തീരദേശ മേഖലയിലാണ് മുകേഷിനൊപ്പം ആസിഫലി സഞ്ചരിച്ചത്. നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോട് തങ്കശേരിയില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. മുകേഷിന്റെയും ഇന്നസെന്റിന്റെയും ഉറ്റ ചങ്ങാതിയായ ജഗദീഷ് പങ്കെടുത്ത പരിപാടിയിലും വലിയ ജനപങ്കാളിത്തം ഉണ്ടായി.
കേരളത്തില്‍ തുടര്‍ ഭരണം വരുന്നതില്‍ തനിക്ക് താത്പര്യമില്ലെന്നു നടന് ഇന്നസെന്റ്. കേരളത്തില്‍ തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി തന്നെ ഇല്ലാതാകുമെന്നുമുള്ള ഇന്നസെന്റിന്റെ തമാശ കലര്‍ന്ന പ്രസംഗം ഏവരും ആസ്വദിക്കുകയും ചെയ്തു. കോണ്‍ഗ്രസ് അവസരം നല്‍കിയിരിക്കുന്ന നടന് ധര്മ്മജന് വേണ്ടി രമേഷ് പിഷാരടിയും സലിംകുമാറും അടക്കമുള്ള താരങ്ങള്‍ പ്രചരണത്തിന് ഇറങ്ങിരുന്നു. കഴിഞ്ഞ തവണയും കോണ്‍ഗ്രസിന് വേണ്ടി സലിംകുമാര്‍ പ്രചരണത്തിനായി ഇറങ്ങിയിരുന്നു.

Comments