
കൊച്ചി : ഇരട്ടവോട്ടുകള്‍ ചൂണ്ടികാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഓപറേഷന് ട്വിന്‍സ് എന്ന വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിട്ടുള്ളത് വിദേശ രാജ്യമായ സിംഗപ്പൂരിലാണന്ന സിപിഎം നേതാവ് എം എ ബേബി. വ്യകാതികളുടെ അനുമതിയില്ലാതെയാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്, ഇത് ഗൗരവമായ നിയമപ്രശ്നമാണന്നും സിപിഎം ആരോപിച്ചു.
ഇത്രയും ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചതും ഇമേജ് അനലൈസിങ, കമ്പറിങ് ആപ്ലിക്കേഷന്റെ സെര്‍വറുകളിലേക്ക് കേരളത്തിലെ ജനങ്ങളുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത് പ്രോസസ് ചെയ്തതും ശരിയല്ലെന്നും ആരോപണമുണ്ട്. ഡാറ്റകള്‍ ഇതിനു മുന്‍പ് വിവാദമാക്കിയത് പ്രതിപക്ഷമായിരുന്നു. അതുകൊണ്ട് തന്നെ നാലരലക്ഷം പേരുടെ വിവരങ്ങള്‍ വിദേശത്ത് കടത്തിയതില്‍ ചെന്നിത്തല മറുപടി പറയേണ്ടി വരുമെന്നും സിപിഎം ആരോപിച്ചു.
ഒരു വ്യകിതിയുടെ വിവരങ്ങള്‍ അനുമതിയില്ലാതെ എങ്ങനെയാണ് പ്രോസസ്സ് ചെയ്ത് പുറത്ത് സ്റ്റോര്‍ ചെയ്ത് എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കേണ്ടി വരുമെന്നും എം എ ബേബി പറഞ്ഞു.






