
തിരുവന്തപുരം : മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന സിനിമയിലൂടെ വ്യക്തിപരമായി അപകൂര്ത്തിപ്പെടുത്തി എന്ന് ആരോപിച്ച് കുഞ്ചാക്കേ ബോബനും, സംവിധായകനുമെതിരെ രാഹുല്‍ ഈശ്വര്‍.
ടെലിവിഷന്‍ ചര്‍ച്ചയില്‍ തന്റെ വാദം പറയാന്‍ 30 സെക്കന്‍ഡ് ചോദിക്കുന്ന വീഡിയോയാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഒരു സീനില്‍ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും വെറും 30 സെക്കന്‍ഡ് അല്ലേ കൊടുക്കൂ എന്ന ആവര്‍ത്തിച്ച് പറയുന്നുണ്ട് . ഈ വീഡിയോ പങ്കു വച്ചാണ് രാഹുല്‍ ഇൗശ്വര്‍ പോസ്റ്റിട്ടിരിക്കുന്നത്.
കുഞ്ചാക്കോ ബോബന് എതിരെ മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന സിനിമയ്ക്കെതിരെയും, സംവിധായകന് ജിസ് ജോയ്, സൈജു കുറുപ്പ് എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു. വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളില്‍ ഐപിസി സെക്ഷന്‍ 499, 500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പൊലീസില്‍ പരാതി നല്‍കുമെന്നുമാണ് ഫേസ്ബുക്ക് കുറിപ്പ്.






