ദിസ്പൂര്‍ : രണ്ടാംഘട്ട വോട്ടെടുപ്പിന് ശേഷം അസാമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്നും വോട്ടിങ് മെഷീന് കണ്ടെത്തി. പതര്കണ്ഡി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൃഷ്ണേന്ദു പാലിന്റെ വാഹനത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന് കൊണ്ടു പോകുന്ന വീഡിയോ ആണ്സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ സ്ഥലത്തെത്തുകയും കാറ് തടഞ്ഞു വച്ച് പൊലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന് വിഷയത്തില്‍ ഇടപെടുകയും വിവാദ ബൂത്തില്‍ റിപോളിങ് നടത്തുമെന്ന് അറിയിക്കുകയും ചെയ്തു.
ഇലക്ട്രോണിക് വോട്ടിങ് മെഷീന് ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ കൊണ്ടുപോകുന്നുവെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷന് സസ്പെന്‍ഡ് ചെയ്തു. അസമിലെ മാധ്യമപ്രവര്‍ത്തകനായ അതാനു ഭുയന്‍ പത്താര്‍കണ്ഡിയിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടന്ന കുറിപ്പോടെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിുക്കുന്നത്.
അട്ടിമറിയിലുടെ മാത്രമേ അസമില്‍ ബിജെപിക്ക് അധികാരത്തിലേറാന്‍ കഴിയൂ എന്നതിനാലാണ് ഇവിഎമ്മില്‍ കൃത്രിമത്വം കാണിക്കാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാനത്ത് 126 സീറ്റിലേക്ക് മൂന്ന് ഘട്ടങ്ങളിലായാണ് അസമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27 ന് ആദ്യഘട്ടവും, ഏപ്രില്‍ ഒന്നിന് രണ്ടാംഘട്ടവു വോട്ടെടുപ്പും കഴിഞ്ഞിരുന്നു. ഏപ്രില്‍ ആറോടെ മൂന്നാംഘട്ടവും നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Comments