
കോട്ടയം ; നിയമസഭാ തിരഞ്ഞെടുപ്പില്‍ പണം ,മദ്യം, പാരിതോഷിതകങ്ങള് തുടങ്ങിയവ നല്കി വോട്ടര്‍മാരെ സ്വാധീനിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ജില്ലയിലെ ഉദ്യോഗസ്ഥരും സ്ക്വാഡുകളും ജാഗ്രത പുലര്‍ത്തണമെന്ന് പ്രത്യേക ചിലവ് നിരീക്ഷകന് പുഷ്പിന്ദര്‍സിങ് പുനിയ.
ഷെഡ്യൂള്‍ ബാങ്കുകളിലേയും സഹകരണ ബാങ്കുകളിലെയും പണമിടപാടുകള്‍ നിരീക്ഷിക്കണം. സംശയാസ്പദമായ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണം. പെരുമാറ്റച്ചട്ടലംഘനം സ്ഥിരീകരിച്ചാല്‍ കര്‍ശന നടപടിയെടുക്കണം.ജനങ്ങള്‍ വോട്ട് ചെയ്യുന്നത് തികച്ചും സ്വതന്ത്ര്യമായാണന്ന് ഉറപ്പുവരുത്തണം.
പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ പരിശോധിക്കുകയും, നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ട്. ജില്ലാ കലക്ടര്‍ എം അഞ്ജനയും ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പയും ചിലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.






