
ന്യൂഡല്‍ഹി : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്ഥിതി അതീവ ഗുരുതരമെന്ന് ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്രയുള്‍പ്പെടുന്ന ചില സംസ്ഥാനങ്ങളില്‍ അവസ്ഥ ആശങ്കാജനകമെന്നും സംസ്ഥാനങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു.
മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, കേരളം, ഛത്തീസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. ഈ സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും, മരണ സംഖ്യയിലും വര്‍ധനവുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും രാജീവ് ഗൗബ പറഞ്ഞു.
പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുക, നിയന്ത്രണം കടുപ്പിക്കുക, സമ്പര്‍ക്ക പട്ടികയിലുള്ളവരെ സഥാസമയം കണ്ടെത്തല്‍, കോവിഡ് അനുബന്ധ പെരുമാറ്റ ശീലങ്ങള്‍ പിന്തുടരല് ഒപ്പം വാക്സിനേഷന് എന്നിവ ശരിയായ രീതിയില്‍ ശ്രദ്ധിക്കണമെന്നും കേന്ദ്രം മുന്നറിപ്പ് നല്കുന്നു. കോവിഡ് കേസുകളുടെ എണ്ണത്തിലും, മരണസംഖ്യയിലും വര്‍ദ്ധനവ് ഉള്ള 11 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളേയും 'ഗുരുതരമായ ആശങ്കയുള്ള സംസ്ഥeനങ്ങള്‍' എന്ന് തരം തിരിച്ച് വേണ്ട മുന്നറിയിപ്പുകള്‍ നല്‍കണം. രോഗികളുടെ എണ്ണവും, മരണസംഖ്യയും കുറയ്ക്കാന്‍ ക്ലിനിക്കല്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്കി.പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുക, അതില്‍ 70 ശതമാനവും ആര്‍ടിപിസിആര്‍ ആണന്ന് ഉറപ്പു വരുത്തുക, സംസ്ഥാനങ്ങള്‍ കേന്ദ്രവുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തി പരിശോധനാ ഫലത്തിനുള്ള കാലതാമസം ഒഴിവാക്കുക. രോഗം ബാധിച്ചവരെ ഫലപ്രദമായി മാറ്റി പാര്‍പ്പിക്കുക.
2020 ജൂണില്‍ 5.5 ശതമാനം ആയിരുന്നുവെങ്കില്‍ 2021 മാര്‍ച്ചില്‍ 6.8 ശതമാനമായി കോവിഡ് കേസുകള്‍ ഉയര്‍ന്നു. പ്രതിദിന കോവിഡ് മരണസംഖ്യ 5.5 ശതമാനമായി. മഹാമാരിയുടെ തുടക്കത്തില്‍ 97,000 പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ച്ച് ചെയ്തിരുന്ന്ത് നിലവില്‍ 81,000 എന്ന അവസ്ഥയിലാണ്.
അടുത്തിടെയുണ്ടായ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന് ലഭ്യമായ എല്ലാ സ്രോതസ്സുകളും ഉപയോഗിച്ച് ജില്ലാ ഭരണകൂടങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ചീഫ് സെക്രട്ടറിമാരോട്, ക്യാബിനറ്റ് സെക്രട്ടറി നിര്‍ദ്ദേശം നല്കി. കോവിഡ് 19ന്‍എ തിരായ പോരാട്ടത്തില്‍ പൊതുജനാരോഗ്യ സുരക്ഷയ്ക്കും ചികിത്സയ്ക്കുമായി, എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും പിന്തുണയും കേന്ദ്ര ഗവണ്മെന്റ് നല്‍കുമെന്നും ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞു.






