
കാക്കനാട്: വൈഗയുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് ദുരൂഹത അവസാനിക്കുന്നില്ല. വൈഗയുടെ പിതാവ് സനു മോഹനെ കണ്ടെത്താനാവാത്തതും കൂടുതൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുകയാണ്.
ഇതിനിടെ സാനുവിന്റെ ഫ്ലാറ്റിൽ കണ്ടെത്തിയ രക്തം ആരുടേതെന്ന് കണ്ടുപിടിക്കാന്‍ ഡി.എന്‍.എ. പരിശോധന നടത്താനാണ് തീരുമാനം. രക്തം വൈഗയുടേതല്ല എന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു. ഇത് ഉറപ്പിക്കുന്നതിനായാണ് ഈ രക്തവും വൈഗയുടെ മാതാവിന്റെ രക്തവും ഉപയോഗിച്ച് ഡി.എന്‍.എ. പരിശോധന നടത്തുക.
വൈഗയുടെ ആന്തരികാവയവങ്ങള്‍ കാക്കനാട് റീജണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയിലാണ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇതിന്റെ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ഉടൻ നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. കൂടാതെ, സനു മോഹന്റെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും കണ്ടെത്തുന്നതിനായും അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.






