
കണ്ണൂര്‍ : നുണകളുടെ ചീട്ടുകൊട്ടാരം നിര്‍മ്മിക്കുന്ന വാസ്തുശില്പികളാണ് പ്രതിപക്ഷം. എല്‍ഡിഎഫിന് ലഭിക്കുന്ന ജനസ്വീകാര്യതയില്‍ യുഡിഎഫും ബിജെപിയും അസ്വസ്ഥരാണന്നും കണ്ണൂരില്‍ നടന്ന വാര്‍ത്താ സമ്മോളനത്തില്‍ പിണറായി വിജയന് പറഞ്ഞു.
കടക്കെണിയുടെ കാര്യത്തില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനുള്ള മറുപടിയായി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും, പഞ്ചാബിനും, ബിജെപി ഭരിക്കുന്ന യു പിക്കും പിന്നിലാണ് കേരളത്തിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്റെ തെളിവ് റിസര്‍വ്വ് ബാങ്കിന്റെ പ്രസിദ്ധീകരണമായ സ്റ്റേറ്റ് ഫൈനാന്‍സ് സ്റ്റഡി ഓഫ് ബഡ്ജറ്റില്‍ ഉണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.
2008 ല്‍ യുഡിഎഫ് അധികാരമൊഴിയുമ്പോള്‍ 35 ശതമാനമുണ്ടായിരുന്ന കടം 2011 ല്‍ എല്‍ഡിഎഫ് എത്തിയപ്പോള്‍ 31.8 ശതമാനമായി കുറഞ്ഞു.2019-20 സാമ്പത്തീക വര്‍ഷത്തില്‍ കേരളത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ 31.2 ശതമാനമായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ 33.1, പഞ്ചാബില്‍ 40.3 ശതമാനവുമായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം കടക്കെടിയിലാണെന്നത് വ്യാജമാണ് നുണകളുടെ ചീട്ടുകൊട്ടാരം നിര്‍മ്മിക്കുന്ന വാസ്തുശില്പികളാണ് പ്രതിപക്ഷമെന്നും അദ്ദേഹം വ്യക്തമാക്കി.
കള്ളവോട്ടുണ്ടെങ്കില്‍ അതില്‍ തീരുമാനം എടുക്കോണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്, നടപടിയെടുക്കേണ്ടതും അവരാണ്. പിന്നെ ഇരട്ടവോട്ടുകളുടെ പട്ടികയില്‍ അറിയപ്പെടുന്ന യുഡിഎഫ് നേതാക്കളും, അവര്‍ക്ക് വേണ്ടപ്പെട്ടവരുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.






