
പാലക്കാട് : തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫാണ് തനിക്ക് മുന്നിലുള്ള ചോയ്സ്, കാരണം വികസനത്തെക്കുറിച്ച് സമഗ്രമായ ധാരണ ഉള്ള മുന്നണിയാണത് എന്ന് എഴുത്തുകാരി കെ ആര് മീര. പാലക്കാട് തൃത്താലയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം ബി രാജേഷിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അവര്‍.
ജനത്തിന് ജീവനില്ലെങ്കില്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ കാര്യമില്ല. അവരുടെ ജീവനും, സ്വത്തിനും, സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്കാന് കഴിയുന്ന മുന്നണിയെന്ന നിലയില്‍ ഇടത് പക്ഷമാണ് നമ്മുടെ മുന്നിലുള്ള ചോയ്സ് എന്നും അവര്‍ പറഞ്ഞു.
എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മാധ്യമങ്ങള്‍ സര്‍ക്കാരിരെ വളഞ്ഞിട്ട് ആക്രമിക്കും. ജനാധിപത്യം നിലനിര്‍ത്താന്‍ അത് സഹായിക്കും. ചോദ്യം ചെയ്യപ്പെടുന്ന സര്‍ക്കാര്‍ , ഉത്തരം നല്കാന് നിര്‍ബന്ധിതരാകും. അതുകൊണ്ട് തന്നെ മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ ഗവണ്മെന്റിനെ വിചാരണ ചെയ്യണമെങ്കില്‍ അതിന് ഇടത്പക്ഷം അധികാരത്തില്‍ വരണമെന്നും മീര പറഞ്ഞു.
എം ബി രാജേഷ് മികച്ച ഭരണകര്‍ത്താവാണ് എന്ന ജനങ്ങള്‍ക്ക് അറിയാം. കേരളത്തിന്റെ പ്രശ്നങ്ങള്‍ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനുള്ള മികവ് എം പി മാര്‍ അധികമില്ലായെന്നും നല്ലൊരു ജനപ്രതിനിധിയാണന്നും മീര കൂട്ടിച്ചേര്‍ത്തു. കൂടാതെ മാന്യതയോടെ വിയോജിക്കാന്‍ കഴിയുന്ന നേതാവാണ് രാജേഷ് എന്നും അവര്‍ പറഞ്ഞു.






