
മസ്കത്ത്: കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളും അമ്പലങ്ങളും അടച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ ദേവാലയങ്ങൾ തുറക്കില്ല.
പ്രാർഥനകൾ വീടുകളിൽ മാത്രമായി ചുരുക്കക്കാനും നിർദേശമുണ്ട്. ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി. ഡിസംബർ അവസാനമാണ് രാജ്യത്ത് ക്രൈസ്തവ ദേവാലയങ്ങളും അമ്പലങ്ങളും തുറന്നത്.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് നടപടി.







Comments