
കൊല്‍ക്കത്ത: മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി ഏറ്റുമുട്ടല്‍. തൃണമൂല്‍ സ്ഥാനാര്‍ത്ഥിയ്ക്ക് ഇഷ്ടികയ്ക്ക് ഏറ് കിട്ടി. ചൊവ്വാഴ്ച പശ്ചിമബംഗാളിലെ അരംബാഗിലായിരുന്നു സംഭവം. മാസ്ക്ക് ധാരിയായ ഒരാളാണ് തന്നെ ആക്രമിച്ചതെന്ന് തൃണമൂല്‍ സ്ഥാനാര്‍ത്ഥി സുജാത മണ്ഡല് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ വോട്ടിംഗ് നടക്കുന്നതിനിടയിലായിരുന്നു സംഘര്‍ഷം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ ടിഎംസി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. താന്‍ അരാന്ഡി ഏരിയയില്‍ ആയിരുന്നെന്നും ഇവിടെയുള്ള ന്യൂനപക്ഷ വിഭാഗം മമതാബാനര്‍ജിയെ പിന്തുണയ്ക്കുന്നവര്‍ ആണെന്നും ഇവരിലെ വനിതാ വോട്ടര്‍മാരെ ബിജെപിയുടെ ഗുണ്ടകള്‍ കഴിഞ്ഞ ദിവസം രാത്രി ആക്രമിച്ചിരുന്നതായും സുജാത ആരോപിച്ചു. ആക്രമണത്തില്‍ സുജാതയ്ക്ക് ഒപ്പമുണ്ടായിരുന്ന ഒരു ഓഫീസര്‍ക്ക് കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.






