
പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. ആറാട്ടുപുഴയില്‍ വെച്ചാണ് വീണാ ജോര്‍ജിനെതിരെ കയ്യേറ്റശ്രമമുണ്ടായത്. കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ ബൂത്തിലെത്തുന്നത് തടയാന്‍ ശ്രമിച്ചെന്നാണ് ആരോപണം. വാഹനത്തില്‍ ബൂത്തിലേക്കെത്തുകയായികരുന്ന വീണാ ജോര്‍ജിനെ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. വാഹനം തടയന്‍ ശ്രമിച്ചവര്‍ എംഎല്‍എയെ അസഭ്യം പറഞ്ഞെന്നും പരാതിയില്‍ പറയുന്നു. ആറാട്ടുപുഴയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം.
വാഹനം ബൂത്ത് വളപ്പില്‍ കയറ്റാന്‍ ഇനുമതിയുണ്ടെന്നു വ്യക്തമാക്കിയിട്ടും ഇതു നിഷേധിച്ചതാണ് സങ്കര്ഷത്തിലേക്കു നയിച്ചത്. തുടര്‍ന്ന് സംഭവ സ്ഥലത്തേക്കിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞവരുമായി വാക്കു തര്‍ക്കമുണ്ടായി. രാവിലെ ആറന്മുള ചട്ടിപ്പാറയില് കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. പാര്‍ട്ടി കൊടിയുമായി സിപിഎം പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു സംഘര്‍ഷം. കോണ്‍ഗ്രസ് നേതാവ് ഷെരീഫിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പോലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ ദവസമാണ് വീണാ ജോര്‍ജ് സഞ്ചരിച്ച വാഹം അപകടത്തില്‍പ്പെട്ടത്. പ്രചരണത്തിനിടെ സഞ്ചരിച്ച വാഹനത്തിലേക്ക് എതിരെവന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. വീണാ ജോര്‍ജിനും ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കുകളേറ്റിരുന്നു.






