
കൊല്ലം : തിരഞ്ഞടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ എല്‍ഡിഎഫ് തനിക്കെതിരെ നെറികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന ബിന്ദു കൃഷ്ണ. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടേതെന്ന വ്യാജേന എതിര് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്ന ശബ്ദരേഖ എല്‍ഡിഎഫ് പ്രചരിപ്പിക്കുകയാണന്ന് ബിന്ദു കൃഷ്ണ ആരോപിച്ചു. സംഭവത്തില്‍ നടപടിയെടുക്കാന്‍ പൊലീസിനും റിട്ടേണിങ് ഓഫിസര്‍ക്കും പരാതി നല്‍കിയതായി അവര്‍ പറഞ്ഞു.
ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നു. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന പേടിയിലാണ് എല്‍ഡിഎഫ് ഇത് ചെയ്യുന്നതെന്നും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ അംഗികരിക്കാന്‍ കഴിയില്ലായെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
വാട്സാപ്പിലൂടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്നുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് സിറ്റി പോലീസ് കമ്മീഷണര്‍ക്കും, റിട്ടേണിങ് ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.






