
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വോട്ടിങ്ങിനിടെ ആളുകള്‍ക്ക് വ്യാപകമായി പണം വെറുതേ കൊടുക്കുന്നുവെന്ന ആരോപണവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന്.
കമല്ഹാസന് മത്സരിക്കുന്ന കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍ക്കു നല്കിയ പരാതിയില്‍ പോള്‍ ബൂത്തുകളില്‍ തെരഞ്ഞെടുപ്പു ക്രമക്കേടുകള്‍ക്കെതിരേ തന്റെ കൈയില്‍ തെളിവുണ്ടെന്ന് കമല്ഹാസന് ആരോപിച്ചു.
ചില ബൂത്തുകളില്‍ ക്രമക്കേടുണ്ടെന്നും പ്രധാനപരാതി എല്ലാവര്ക്കും പണം വാരിക്കോരി നല്‍കുന്നതാണെന്നും നടിയും മകളുമായ ശ്രുതി ഹാസനൊപ്പം എത്തിയ കമല്ഹാസന് പറഞ്ഞു. തെരഞ്ഞെടുപ്പു പ്രവര്‍ത്തനം തടയുക തന്റെ ലക്ഷ്യമല്ലെങ്കിലും പരാതിയുമായി മുന്നോട്ടുപോകുമെന്ന് കമല്ഹാസന് വ്യക്തമാക്കി.





