
പത്തനംതിട്ട: കുമ്പഴയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകക്കേസിൽ
കേസിലെ പ്രതി കസ്റ്റഡിയിൽനിന്ന് ചാടി പോയ സംഭവത്തിൽ പത്തനംതിട്ട സ്റ്റേഷനിലെ റെറ്ററെ സസ്പെൻസ് ചെയ്തു. റൈറ്റർ രവിചന്ദ്രനെയാണ് സസ്പൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അഞ്ചുവയസ്സുകാരിയെ ദേഹമാസകലം മുറിവേല്പിച്ചും പീഡിപ്പിച്ചും രണ്ടാനച്ഛൻ തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് കൊലപ്പെടുത്തുകയായിരുന്നു.
കുമ്പഴയിലെ വാടകവീട്ടിൽ താമസിച്ചിരുന്ന തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ആദ്യ വിവാഹത്തിലെ രണ്ടു മക്കളിൽ മൂത്തയാളായ അഞ്ചു വയസ്സുകാരിയാണു കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കുട്ടിയുടെ അമ്മ വീട്ടുജോലിക്കു പോയി മടങ്ങിയെത്തിയപ്പോൾ ശരീരം മുഴുവൻ കത്തികൊണ്ട് വരഞ്ഞ നിലയിൽ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.






