
ഇസ്ലാമാബാദ്: സ്ത്രീകൾക്കെതിരെ വിവാദ പ്രസ്താവനയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിന് സർക്കാർ എന്ത് നടപടിയെടുക്കുമെന്നുള്ള ചോദ്യത്തിനാണ് ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ച് ‘പ്രലോഭനം ഒഴിവാക്കണ’മെന്ന അദ്ദേഹം പ്രതികരിച്ചത്.
പ്രലോഭനം ഒഴിവാക്കാൻ പർദ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിനെതിരെ പ്രതികരിച്ച് അദ്ദേഹത്തിന്റെ മുൻഭാര്യ ജെമിമ ഗോൾഡ്സ്മിത്ത് രംഗത്തെത്തി.' വിശ്വാസികളായ പുരുഷന്മാരോട് അവരുടെ കണ്ണുകൾ നിയന്ത്രിക്കാനും സ്വകാര്യഭാഗങ്ങൾ കാക്കാനും പറയൂ ' എന്നായിരുന്നു ജെമിമയുടെ പ്രതികരണം.






