
തിരഒവനന്തപുരം: സിപിഎമ്മുകാര്‍ പ്രതികളായ കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സിപിഎം പ്രതികളായ കൊലക്കേസുകളില്‍ അസ്വഭാവിക മരണങ്ങള് നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.
മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ട്. ഇക്കാര്യം താന്‍ തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയതാണെന്നും അദേഹം പറഞ്ഞു. രതീഷിന്റെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടണം. കണ്ണൂരിലെ പല രാഷ്ട്രീയ ക്കൊല കേസുകളിലേയും പ്രതികളുടെ മരണം ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസിലേയും പയ്യോളി മനോജ് വധക്കേസിലേയും പ്രതികള്‍ ട്രെയിന്‍ തട്ടി മരിച്ചു. അരിയില്‍ ഷുക്കൂര്‍, ഫസല്‍ എന്നിവരുടെ കൊലക്കേസിലെ പ്രതികള്‍ മന്‍സൂര്‍ വധക്കേസിന് സമാനമായി ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. പരിശീലനം ലഭിച്ച സിപിഎം ഗുണ്ടകളാണ് നിഷ്ഢൂരമായ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നതെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.






