
സേലം : പണത്തിനു വേണ്ടി മകളെ വിറ്റ മാതാപിതാക്കൾ അറസ്റ്റിൽ. പതിനൊന്നു വയസ്സുകാരിയെ 10 ലക്ഷം രൂപക്കാണ് മാതാപിതാക്കൾ വിറ്റത്.
കേസിൽ സേലം അന്നദാനപ്പട്ടി കീരനായ്ക്കൻപ്പട്ടി പെരുമാൾ നഗർ സതീഷ് കുമാർ (42), ഭാര്യ സുമതി (36) എന്നിവരെയാണു സേലം ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ, കുട്ടിയെ വാങ്ങിയ വ്യാപാരി ചൂരമഗംലം മുല്ലൈനഗർ സ്വദേശി കൃഷ്ണൻ (50) എന്നയാളും പൊലീസ് കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണു കേസ്. ഫെബ്രുവരിയിൽ നടന്ന സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു ചൈൽഡ് ലൈനും പൊലീസും അറിയുന്നത്. വീട്ടുജോലിക്കാണു കുട്ടിയെ വിറ്റതെന്നു മാതാപിതാക്കൾ പൊലീസിനു മൊഴി നൽകി.






