
ന്യൂഡൽഹി : ഇന്ത്യയെ വിശ്വസ്ത പങ്കാളിയെന്ന് വിശേഷിപ്പിക്കുകയും അതെ സമയം
പാക്കിസ്ഥാന് ആയുധങ്ങൾ നൽകാമെന്ന് ഉറപ്പു നൽകിയും റഷ്യയുടെ പുതിയ നീക്കം. റഷ്യയുടെ ഈ നീക്കം കരുതലോടെയാണ് ഇന്ത്യ കാണുന്നത്.
ഇന്ത്യയെ അപേക്ഷിച്ച് ചെറിയ ബന്ധം മാത്രമാണ് പാക്കിസ്ഥാനുമായുള്ളത്. ഭീകരവാദത്തിനെതിരെ പൊരുതുക എന്നത് പൊതു ലക്ഷ്യമാണ് എന്നാണ് ഇതിനു റഷ്യ നൽകിയ മറുപടി. റഷ്യൻ മിഷൻ ഡപ്യൂട്ടി ചീഫ് റോമൻ ബബുഷ്കിൻ, റഷ്യൻ അംബാസഡർ നിക്കോളെ കുദഷേവ് എന്നിവർ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇന്ത്യയെ വിശ്വസ്ത പങ്കാളിയെന്ന് വിശേഷിപ്പിച്ചത്.
അതേസമയം, ഇന്തോ–പസഫിക് നയത്തെ റഷ്യൻ അംബാസഡർ നിക്കോളെ കുദഷേവ് വിമർശിക്കുകയും ചെയ്തു. എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ ആശയക്കുഴപ്പമില്ലെന്നും റഷ്യ പറഞ്ഞു.






