
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷവും കേന്ദ്രമന്ത്രി വി മുരളീധരനും മുഖ്യമന്ത്രിക്കെതിരെ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ തെറ്റാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. നിലവില്‍ സര്‍ക്കാരിനെതിരേയും ഇടതുപക്ഷത്തിനെതിരേയും ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം അദ്ദേഹം മറുപടി പറഞ്ഞു. സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷമായി തുടരുകയാണെന്നും അടിയന്തിരമായി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും എ വിജയരാഘവന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷവും കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തുവന്നിരുന്നു. എന്നാല്‍ ഇവ അദ്ദേഹത്തെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ശ്രമങ്ങളാണ്. അദ്ദേഹം ഒരിക്കലും പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്നും വിജയരാഘവന് വ്യക്തമാക്കി. നിലവില്‍ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സിന് ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. വാക്സിന് ക്ഷാമം പല ജില്ലകളിലും രൂക്ഷമാണ്. അടിയന്തിരമായി ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടണമെന്നും എ വിജയരാഘവന് ആവശ്യപ്പെട്ടു.
ജലീല്‍ രാജിവച്ചതടക്കമുള്ള വിഷയങ്ങളില്‍ ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മാതൃകാപരമായി ജീവിതം നയിക്കുന്ന ആളാണ് ജലീല്‍. അദ്ദേഹത്തിന്റെ രാജി ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയാണ്. ആരോപണ പ്രത്യാരോപണങ്ങള്‍ നിലവനില്ക്കുമ്പോഴും ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണഅ വിജയരാഘവന് സ്വീകരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍പ്പോലും ജലീലിനെതിരെ വിമര്‍ശനം ഉയരുന്ന സാഹതര്യത്തിലും അവയെല്ലാം ആരോണങ്ങള്‍ മാത്രമാണെന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കെ കെ രാഗേഷിനെ പരിഗണിക്കണമെന്ന കേന്ദ്ര നിലപാടിനെ തള്ളിയാണ് സംസ്ഥാനം മറ്റു രണ്ടു പേരുകളും നിര്‍ദ്ദേശിച്ചത്. കെ കെ രാഗേഷ് രാജ്യസഭയില്‍ മികച്ചപ്രകടനം കാഴ്ച്ചവെച്ച ആളാണ്. അക്കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇത്തവണ മറ്റുരണ്ടുപേര്‍ക്ക് അവസരം നല്‍കാനാണ് പാര്‍ട്ടി തീരുമാനം. അവരും മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നാണ് നിഗമനം. വി ശിവദാസനും ജോണ്‍ബ്രിട്ടാസും അതിന് യോഗ്യരാണ്. ജോണ്‍ബ്രിട്ടാസ് ഇടതുപക്ഷ സഹയാത്രികനും മാധ്യമപ്രവര്‍ത്തകനുമാണ്. ഇതിനു മുന്‍പും പാര്‍ട്ടി മാധ്യമപ്രവര്‍ത്തകരെ രാജ്യസഭയിലേക്ക് അയച്ചിട്ടുണ്ട്. ഇതാണ് നിലവില്‍ നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.






