
ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്ധന്. ഇതിനകം 12 കോടി ആളുകള്‍ വാക്സിന് സ്വീകരിച്ചു. വാക്സിന് ഉത്പാദനം വര്‍ധിപ്പിച്ചുവരികയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഡോ. ഹര്ഷവര്ധന് 11 സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി.
വാക്സിനേഷനുള്ള പ്രായപരിഛി 25 വയസായി കുറയ്ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ േസാണിയ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭാഗികമായി കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. യാത്ര നിയരന്തണവും അടച്ചിടലുകളും നടക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ ചുരുങ്ങും. അത് പാവപ്പെട്ടവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. അതിനാല്‍ അര്‍ഹതപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് 6000 രൂപ വീതം നല്‍കണമെന്നും സോണിയ ഗാന്ധി പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കാന്‍ റെയില്‍വേയും തീരുമാനിച്ചു. മാസ്ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴ ചുമത്താന്‍ റെയില്‍വേ തീരുമാനിച്ചു.
വര്‍ധിച്ചുവരുന്ന കോവിഡ് സാഹചര്യം നേരിടാന്‍ ഡല്‍ഹി മുഖ്യമന്ത്രി അടിയന്തര യോഗം ചേര്‍ന്നു. കോവിഡ് പ്രതിരോധ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന് എന്നിവര്‍ പങ്കെടുത്തു. വഡോദരയില്‍ സര്‍ക്കാര്‍ സ്കൂളിന്റെ ഹോസ്റ്റല്‍ താത്ക്കാലിക കോവിഡ് കേന്ദ്രമാക്കി മാറ്റി. 153 ഹോസ്റ്റല്‍ ബെഡുകള്‍ ഓക്സിജന്‍ ബെഡുകളാക്കി മാറ്റി. ബെഡുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
മുംബൈയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് മേയര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുംഭമേള കഴിഞ്ഞ് അതാതു സംസ്ഥാനങ്ങളിിേലക്ക് മടങ്ങുന്നവര്‍ പ്രസാദമായി കൊറോണയാണ് കൊണ്ടുവരുന്നത്. ഇവരെ സ്വന്തം ചെലവില്‍ ക്വാറന്റീനില്‍ താമസിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും മേയര്‍ കിഷോറി പെഡ്നേക്കര്‍ പറഞ്ഞു.
പൂനെയില്‍ വാരാന്ത്യ ലോക്ഡൗണിനോട് അനുബന്ധിച്ച് പൂനെയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജോയിന്റ കമ്മീഷണര്‍ ഡോ.രവീന്ദ്ര ഷിസ്വെ പറഞ്ഞു. മെഡിക്കല്‍ ഷോപ്പുകള്‍ പോലെയുള്ള അത്യാവശ്യ സേവനങ്ങള്‍ ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചിടും.
ജമ്മു കശ്മീരില്‍ പതിനൊന്നാം ക്ലാസ് പരീക്ഷ മാറ്റിവച്ചതായി ലഫ്.ഗവര്‍ണര്‍ അറിയിച്ചു.
അതിനിടെ, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു. നടന് സോനു സൂദിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു.






