
കോഴിക്കോട്: പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതോടെ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ സാഹചര്യമാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 5 പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. പൊതുജനങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ.
അവശ്യസേവനങ്ങളുടെ കടകള്‍ സ്ഥാപനങ്ങള്‍ എന്നിവ വൈകുന്നേരം ഏഴുവരെ മാത്രം. ബീച്ച്, പാര്‍ക്ക് ഉള്‍പ്പടെയുള്ള ടൂറിസം മേഖലകള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല. പൊതുഗതാഗത, ആരോഗ്യമേഖലകള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കും. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ട സ്ഥിതിവിശേഷമാണ് ജില്ലയിലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.






