
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസത്തിനുള്ളില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. രോഗവ്യാപനത്തില്‍ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസ് സാന്നിധ്യം ഉണ്ടോ യെന്നും കണ്ടെത്തണം. ഇവ വാക്സിനെ മറികടന്നേക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആദ്യ തരംഗ കാലത്ത് സാമൂഹ്യ വ്യാപനം ഉണ്ടായ പൂന്തുറ അടക്കമുള്ള തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്ഡകിയിരിക്കുകയാണ്.
രോഗവ്യാപനം തടയുന്നതിനായി മാസ് വാക്സിനേഷനുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ വാക്സിന് ക്ഷാമം ഇതിനും വെല്ലുവിളിയാകുന്നു. ഇന്നലെയാണ് സംസ്ഥാനത്ത് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്ക് രേഖപ്പെടുത്തിയത്. ഇന്നലെ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം 13,000 കടന്നിരുന്നു. ന്ലവില്‍ 80,019 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇതോടെ അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ചികിത്സിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സ്വകാര്യ മേഖലയെക്കൂടി പരമാവധി ഉള്‍പ്പെടുത്തി പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി രണ്ടര ലക്ഷം പേരില്‍ ടെസ്റ്റ് നടത്താന്‍ ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി കൂട്ടപരിശോധന നടചത്തിയിരുന്നു. ഇതിന്റെ റിസള്‍ട്ട് വന്നാലും സംസ്ഥാനം ചികിത്സിക്കാന്‍ പൂര്‍ണസജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
കോവിഡ് രണ്ടാം തംരംഗം രാജ്യത്തെ ഭീതിയിലാഴ്ത്തുമ്പോള്‍ ജനിതക വകഭേദം വന്ന വൈറസ് സാന്നിധ്യം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഇതില്‍ ഇരട്ട വകഭേദം സംഭവിച്ച വൈറസ് വാക്സിന് പ്രതിരോധ ശേഷിയെപോലും മറികടക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇരട്ടവ്യതിയാനമുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ രണ്ട് ഡോസ് വാക്സിന് എടുത്തവരെയും രോഗം ബാധിക്കും. ഇതിനെ മറികടക്കാന്‍ മാസ് വാക്സിനേഷനുമായി മനുന്നോട്ടു പോകുകയാണ് സംസ്ഥാനം.






