
കൊച്ചി: വൈഗയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ സനുമോഹനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം മകളെ കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു തീരുമാനം എന്നാണ് സനു മോഹൻ മൊഴി നൽകിയിരിക്കുന്നത്.
തൃക്കാക്കര പോലീസ് സ്റ്റേഷനില്‍നിന്ന് രാവിലെ 11.05 ഓടെയാണ് സനുവിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത്. സനുമോഹന്റെ ഭാര്യയെയും പോലീസ് സംഘം ഇന്ന് വിശദമായി ചോദ്യംചെയ്യും. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.
സാമ്പത്തികപ്രശ്നങ്ങള്‍ മാത്രമാണോ കൊലപാതകത്തിന് കാരണം, മറ്റെന്തെങ്കിലും കാരണമുണ്ടോ, എന്തിനാണ് ഒളിവില്‍കഴിഞ്ഞത് എന്നീ കാര്യങ്ങളിൽ ഇനിയും വ്യക്തത വരുത്താനുണ്ട്. തനിക്ക് ജീവനൊടുക്കാനുള്ള ധൈര്യമുണ്ടായില്ലെന്നാണ് സനുമോഹന് പോലീസിനോട് പറഞ്ഞിട്ടുള്ളത്.






